-petrol-price-

 

 

കൊച്ചി: സാധാരണക്കാരുടെ നടുവൊടിച്ച് പെട്രോൾ, ഡീസൽ, പാചകവാതക വില പുതിയ ഉയരത്തിലേക്ക് കുതിക്കുന്നു. തിരുവനന്തപുരത്ത് ഡീസൽ വില ചരിത്രത്തിൽ ആദ്യമായി ലിറ്ററിന് 80 രൂപ കടന്നു. 34 പൈസ വർദ്ധിച്ച് 80.36 രൂപയാണ് ഡീസൽ വില. 25 പൈസ ഉയർന്ന് 87.12 രൂപയാണ് പെട്രോളിന് വില. ചരക്കുകൂലി കൂടി ചേരുന്നതിനാലാണ് തിരുവനന്തപുരത്ത് വില ഉയർന്ന് നിൽക്കുന്നത്.ഇതിനിടെ, പാചകവാതക സിലിണ്ടർ വിലയും എണ്ണക്കമ്പനികൾ കൂട്ടി. സബ്‌സിഡിയുള്ള സിലിണ്ടറിന് (14.2 കിലോഗ്രാം) 2.89 രൂപയും സബ്‌സിഡി ഇല്ലാത്തതിന് 59 രൂപയുമാണ് കൂട്ടിയത്. ഇതോടെ, സബ്‌സിഡി സിലിണ്ടറിന്റെ വില ആദ്യമായി 500 രൂപ കടന്ന് 502.40 രൂപയിലെത്തി. 2018ൽ ഇതുവരെ പെട്രോൾ വിലയിൽ കൂടിയത് ലിറ്ററിന് 13.55 രൂപ. ഡീസലിന് 15.49 രൂപയും കൂടി.

മുന്നിൽ മുംബയ്

മുംബയാണ് രാജ്യത്ത് പെട്രോളിന് ഏറ്റവും ഉയർന്ന വിലയുള്ള നഗരം. വില ലിറ്ററിന് 91.15 രൂപ

ഡീസൽ വില ഏറ്റവും കൂടുതൽ ഹൈദരാബാദിൽ; ലിറ്ററിന് 81.68 രൂപ.


ക്രൂഡോയിൽ വില 4 വർഷത്തെ ഉയരത്തിൽ

ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തുന്ന ഉപരോധം അടുത്തമാസം പ്രാബല്യത്തിൽ വരാനിരിക്കേ, രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കത്തിക്കയറി. ഇന്നലെ വില നാല് വർഷത്തെ ഉയരത്തിൽ തൊട്ടു. ബാരലിന് 51 സെന്റ് ഉയർന്ന് 83.24 ഡോളറിലെത്തി. യു.എസ് ക്രൂഡ് വില 37 സെന്റ് വർദ്ധിച്ച് 73.62 ഡോളറുമായി.

കൊച്ചി, കോഴിക്കോട് വില

    കോഴിക്കോട് പെട്രോൾ : 71.99 , ഡീസൽ :70.20

    കൊച്ചി പെട്രോൾ: 85.60 , ഡീസൽ :78.84