ബാഡ്മിന്റൺ താരം സൈന നെഹ്വാളിന്റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൈനയുടെ വേഷം അവതരിപ്പിക്കുന്ന ശ്രദ്ധ കപൂർ കോർട്ടിൽ റാക്കറ്റുമായി നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. അമോൽ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഏറെ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ശ്രദ്ധ അഭിനയിക്കുന്നത്.
സൈനയുടെ പരിശീലകനായ പുല്ലേല ഗോപിചന്ദിന്റെ ശിക്ഷണത്തിലാണ് ശ്രദ്ധ ബാഡ്മിന്റണിലെ പ്രാഥമിക പാഠങ്ങൾ അഭ്യസിച്ചത്. കഴിഞ്ഞാഴ്ചയാണ് ഷൂട്ടിംഗ് തുടങ്ങിയത്. പ്രഭാസ് നായകനാകുന്ന തെലുങ്ക് ചിത്രം സാഹോയാണ് ശ്രദ്ധയുടെ മറ്റൊരു പ്രോജക്ട്. ഹസീന ദ ക്വീൻ ഒഫ് മുംബയ് എന്ന ചിത്രത്തിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയായ ഹസീന പാർക്കറുടെ വേഷമാണ് ശ്രദ്ധ അവതരിപ്പിക്കുന്നത്.