സണ്ണി വയ്ൻ നായകനാകുന്ന പുതിയ ചിത്രം പിടികിട്ടാപ്പുള്ളി ഇന്നലെ കൊല്ലത്ത് തുടങ്ങി. നവാഗത സംവിധായകൻ ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം കോമഡിയാണ്. സുമേഷ് വി. റോബിന്റേതാണ് തിരക്കഥ. ശംഭു എന്ന ആർക്കിടെക്ടിന്റെ വേഷമാണ് സണ്ണി അവതരിപ്പിക്കുന്നത്. നാളെ മുതൽ സണ്ണി അഭിനയിച്ചു തുടങ്ങും.
അഹാന കൃഷ്ണ നായികയാകുന്ന ചിത്രത്തിൽ ബൈജു ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലാലു അലക്സ്, സൈജു കുറുപ്പ്, മെറീന മൈക്കിൾതുടങ്ങിയവരാണ് മറ്റ്പ്രധാനതാരങ്ങൾ. കൊല്ലം പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ തങ്കശേരി,നീണ്ടകരഹാർബർ,ട്രാവൻകൂർമെഡിസിറ്റി, ആർ.പി മാൾ എന്നിവയാണ്. നിരവധി പരസ്യ ചിത്രങ്ങൾക്ക് വേണ്ടി കാമറ ചലപ്പിച്ചിട്ടുള്ള അൻജോയ് മാത്യു ഛായാഗ്രഹണവും പി.എസ്. ജയഹരി സംഗീത സംവിധാനവും നിർവഹിക്കുന്നു. എഡിറ്റിംഗ്:ബിപിൻ.മേക്കപ്പ്:റോണക്സ് സേവ്യർ,കോസ്റ്റ്യൂം:ധന്യബാലകൃഷ്ണൻ.