തിരുവനന്തപുരം : നഗരത്തിലെ തൊഴിൽ രഹിതരായ യുവതി -യുവക്കാൾക്ക് യോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴിൽ കണ്ടെത്താൻ നഗരസഭ അവസരമൊരുക്കുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ തൊഴിൽമേള നവംബർ 28ന് കനകക്കുന്നിൽ നടക്കും.
തൊഴിലന്വേഷകരെയും തൊഴിൽ ദാതാക്കളെയും ഒരു വേദിയിൽ കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് മേയർ വി.കെ.പ്രശാന്ത് പറഞ്ഞു.സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയാണ് മേളയിലെത്തുന്നത്. 18വയസ് പൂർത്തിയായ വിദഗ്ദ്ധ, അവിദഗ്ദ്ധ തൊഴിൽ ചെയ്യാൻ താത്പര്യമുള്ളവർക്ക് മേളയിൽ പങ്കെടുക്കാം. പാസ്പോർട്ട് കൈവശമുളള, പത്താം തരം വിജയിച്ചവർ. www.jobfairtvmcorp.in എന്നവെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം.
എൻ.യു.എൽ.എം പദ്ധതിയുടെ ഭാഗമായി നഗരസഭ രണ്ട് വർഷമായി തൊഴിൽ നൈപുണ്യ പരിശീലനം നൽകുകയാണ്. വിവരസാങ്കേതിക വിദ്യ, ആരോഗ്യ സംരക്ഷണം, ബാങ്കിംഗ്, ടെലികോം, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, അക്കൗണ്ടിംഗ് തുടുങ്ങി വിവിധ മേഖലകളിൽ 1300 പേർ പരിശീലനം പൂർത്തിയാക്കി. 625 പേർ വിവിധ സ്ഥാപനങ്ങൾ കണ്ടെത്തി. ഈ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9995444585,9745451020