-health

 

 

 

പ്രമേഹം പിടിമുറുക്കാതിരിക്കാൻ പതിവായ വ്യായാമം സഹായിക്കും.  വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. പതിവായി വ്യായാമം ചെയ്യുന്നത് പ്രമേഹ രോഗികളുടെ ഹൃദ്രോഗ സാദ്ധ്യത സാധ്യത കുറയ്ക്കും.
       

വ്യായാമം ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഒപ്പം രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. പ്രമേഹരോഗികൾ വെയ്റ്റ്  ട്രെയിനിംഗ്, സ്പ്രിന്റിംഗ്, കിക്ക്ബോക്സിംഗ് തുടങ്ങിയവ ചെയ്യാം. ദിവസം ഒരു മണിക്കൂർ നടക്കുന്നത് ഉത്തമമാണ്. മറ്റ് വ്യായാമങ്ങൾ  ഡോക്ടറുടെ നിർദേശ പ്രകാരം ആരംഭിക്കുക.
       

വ്യായാമത്തിനിടെ ക്ഷീണം, നെഞ്ചിടിപ്പ് വർദ്ധിക്കൽ, വിയർപ്പ് എന്നിവ സാധാരണയിൽ കവിഞ്ഞ് കാണപ്പെട്ടാൽ പെട്ടന്ന് തന്നെ വ്യായാമം നിർത്തണം. എല്ലായ്പ്പോഴും വ്യായാമത്തിന് മുമ്പ് മതിയായ അളവിൽ വെള്ളം കുടിയ്ക്കണം.