oh-my-god

 ഭാര്യയെ പറ്റിക്കാൻ ഭർത്താക്കൻമാർ പല വിധത്തിലും ശ്രമിക്കുന്നത് നാം കണ്ടിട്ടുണ്ട്. കൗമുദി ടിവിയുടെ ഓ മൈ ഗോഡിന്റെ ഈ എപ്പിസോഡ് ഇറച്ചിക്കോഴി കച്ചവടം നടത്തുന്ന ഒരു ചെറുപ്പക്കാരന്റെ ഭാര്യയ്ക്ക് കെണി ഒരുക്കിക്കൊണ്ട് വേറിട്ട ഒരു കാഴ്ച ഒരുക്കുന്നതാണ്. കല്യാണം കഴിഞ്ഞ് കഷ്ടിച്ച് മൂന്ന് മാസം തികയുന്നതിന് മുൻപ് ഭർത്താവും ഓ മൈ ഗോഡ് ടീമും ചേർന്നൊരുക്കിയ കെണിക്കഥ ഇങ്ങനെയാണ്.


കല്യാണം കഴിഞ്ഞ് ബന്ധുവീടുകളിൽ വിരുന്നിന് പോകാൻ ചെറുപ്പക്കാരനും സുന്ദരിയായ ഭാര്യയും ബൈക്കിൽ യാത്ര തിരിക്കുന്നു. ഈ സമയത്താണ് ചെറുപ്പക്കാരന് ഒരു ഫോൺ വരുന്നത്.കടയിൽ നിന്ന് വാങ്ങി കൊണ്ട് പോയ കോഴി ഇറച്ചിയിൽ സിറിഞ്ച് കണ്ടു. ഇതാണ് പ്രശ്നം. നിമിഷങ്ങൾക്കകം ചെറുപ്പക്കാരൻ ഭാര്യയുമായി എത്തുന്നു. അപ്പോഴേയ്ക്കും അന്വേഷണ സംഘവും അവിടെ എത്തുന്നു. പിന്നെ ചോദ്യം ചെയ്യലായി ... പിന്നീട് നടക്കുന്ന രസകരമായ കാഴ്ചകൾ കാണേണ്ട കാഴ്ച തന്നെയാണ്. ഫ്രാൻസിസ് അമ്പലമുക്ക്, സാബു പ്ലാങ്കവിള എന്നീ മുൻനിര കോമഡി താരങ്ങൾക്ക് ഒപ്പം രജിത്ത് ഐത്തി, അൽബാദ് എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.