പാമ്പ് വെള്ളത്തിലും ജീവിക്കും . നല്ലതുപോലെ നീന്തും. ചിലപ്പോൾ ഇരപിടിക്കാൻ വെള്ളത്തിലും ഇറങ്ങും. അങ്ങനെ ഇരപിടിക്കാൻ വെള്ളത്തിൽ ഇറങ്ങുമ്പോഴാണ് ചിലപ്പോൾ പെട്ടുപോകുന്നത്. മിക്കവാറും വല്ല കെണിയിലോ മീൻവലയിലോ ഒക്കെ ആയിരിക്കും. അങ്ങനെയൊരു കെണിയിൽ വീണ പാമ്പിന്റെ കഥയാണ് ഇത്തവണത്തെ എപ്പിസോഡിൽ.പ്രളയം കാരണം ഏറ്റവും വലിയ നാശനഷ്ടമുണ്ടായ ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നത്താണ് ഈ അതിഥി കുടുങ്ങിയത്. പുഴ മീനുകൾ ധാരാളം ലഭിക്കുന്ന സ്ഥലമായ പുളിങ്കുന്നത്ത് മീനുകളെ പിടിക്കാൻ മീൻ കുട്ട എന്ന കെണി ഒരുക്കിയിരുന്നു. പക്ഷേ, കെണിയിൽ വീണത് മീനല്ല, നല്ല ഒന്നാന്തരം മൂർഖനാണ്. ആറടി നീളവും പത്ത് വയസ് പ്രായവുമുള്ള നല്ല ആൺ മൂർഖൻ. വലയ്ക്കുള്ളിലായിരുന്ന കക്ഷി ക്ഷീണിതനായിരുന്നു എന്നാലും ശൗര്യത്തിന് കുറവുണ്ടായില്ല. പക്ഷേ, വാവയ്ക്ക് മുന്നിൽ പത്തി മടക്കാത്ത പാമ്പുണ്ടോ. കാണാം ആ കാഴ്ച.