crime

തിരുവനന്തപുരം: പ്രണയം നടിച്ച് പ്ളസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച 19 കാരൻ പേരൂർക്കടയിൽ പൊലീസ് പിടിയിലായി. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് ഇയാളെ പിടികൂടിയത്. നഗരത്തിലെ  പ്ളസ് വൺ വിദ്യാർത്ഥിയായ പതിനേഴുകാരിയെ പ്രണയം നടിച്ച് വശീകരിച്ച ഇയാൾ സുഹൃത്തിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇവിടെവച്ച് പെൺകുട്ടിയെ ഇയാൾ കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും പെൺകുട്ടി എതിർത്തതിനാൽ വിജയിച്ചില്ല.തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടി മാതാവിനോട് സംഭവങ്ങൾ തുറന്നുപറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പേരൂർക്കട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.