തിരുവനന്തപുരം: കാറപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത പ്രശസ്ത സംഗീതജ്ഞൻ ബാലഭാസ്‌കർ ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് ഡോക്ടർമാർ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നുവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ.സുൽഫി നൂഹു പറഞ്ഞു. ഇനി തിരിച്ചു വന്നാൽ വിജിറ്റേറ്റീവ് ആയ അവസ്ഥയിൽ ആയിരിക്കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
അതേക്കുറിച്ച് സുൽഫി നൂഹു പറയുന്നത് ഇങ്ങനെ:
താങ്കൾക്കും കുടുംബത്തിനുമുണ്ടായ ഗുരുതരമായ വാഹാനാപകടം എല്ലാ മലയാളികളേയും പോലെ, എല്ലാ സംഗീത പ്രേമികളെ പോലെ ഞാനും വ്യസനത്തോടെയാണ് കേട്ടത്. അതിന് ശേഷം താങ്കളുടെ രോഗാവസ്ഥയെ കുറിച്ച് നിരന്തരം താങ്കളെ ചികിത്സിക്കുന്ന ഡോക്ടർമാരിൽ നിന്നും നിരന്തരം വിവരങ്ങൾ അറിഞ്ഞു കൊണ്ടേയിരുന്നു. താങ്കൾ ജീവിതത്തിലേക്ക് തിരിച്ച് വരില്ലെന്നും തിരിച്ച് വന്നാൽ തന്നെ തീർത്തും വിജിറ്റേറ്റീവ് ആയ അവസ്ഥയിലേക്കാവും തിരിച്ച് വരിക എന്ന സത്യം വളരെ നേരത്തെ ഞാൻ വ്യസന സമേതം മനസിലാക്കിയിരുന്നു. താങ്കളോടുള്ള ആദരവും സ്‌നേഹവും നിലനിർത്തി കൊണ്ട് തന്നെ താങ്കൾ വീണ്ടും ജീവിച്ചിരിക്കണം എന്ന് ഞാൻ വളരെ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. അത് കൊണ്ട് തന്നെ താങ്കളുടെ അവയവങ്ങൾ മരണാന്തരം അഞ്ച് ജീവനുകളിൽ തുടിക്കണം എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. അതിന് വേണ്ടി ഒരു പക്ഷേ, മരണം സംഭവിച്ചാൽ താങ്കളുടെ അവയവങ്ങൾ അവരിലെത്തിക്കാൻ ഉള്ള മുന്നൊരുക്കവും അനൗദ്യോഗികമായി ഞാൻ ചെയ്യുന്നുണ്ടായിരുന്നു. താങ്കളുടെ അവയവങ്ങൾ പോലും ഗുരുതരമായ പരിക്കും അത് കാരണം ഉണ്ടായ സങ്കീർണ രോഗാവസ്ഥയുമൊക്കെ ഏറ്റവും മികച്ച അവയവ ദാതാവ് ആകില്ല എങ്കിലും ഒരു പക്ഷേ ഒരു ചെറിയ സാദ്ധ്യത ഉണ്ടെങ്കിൽ അത് കേരളത്തിലെ 2020 രോഗികൾക്ക് പ്രതീക്ഷയുടെ പൊൻകിരണം ഉണ്ടാക്കുമെന്നും ഞാൻ കരുതി. പക്ഷേ നിർഭാഗ്യവശാൽ താങ്കളുടെ അവയവങ്ങൾ നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല എന്നത് താങ്കൽ മറ്റുള്ള അഞ്ച് പേരിലൂടെ ജീവിച്ചിരിക്കുക എന്ന ഞങ്ങളുടെ ആഗ്രഹം, സാധിച്ചില്ല എന്നുള്ളത് വിഷമം തന്നെയാണ്. എങ്കിലും അവയവങ്ങൾ ലഭിക്കുന്നവർ താങ്കളെ പോലെ വയലിൻ വായിക്കില്ല എങ്കിലും, കലാബോധം ഉള്ളവരായിക്കണമെന്നില്ല എങ്കിലും താങ്കൽ അവരിലൂടെ ജീവിക്കണം എന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അവരിലൂടെ ജീവിക്കുമ്പോൾ എല്ലാം നഷ്ടപ്പെട്ട പുതിയ അഞ്ച് ജീവനുകൾ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതും ഏറ്റവും മഹനീയമായ കാര്യമായിരുന്നു.
പോസ്റ്രിന്റെ പൂർണരൂപം:
പ്രിയ ബാലഭാസ്‌കർ, ആദരാഞ്ജലികൾ!!!
പാട്ട് പാടാൻ തീരെ അറിയില്ലെങ്കിലും ഞാൻ ഒരു സംഗീത പ്രേമി ആയി തുടരുന്നു. താങ്കളുടെ മികച്ച സ്റ്റേജ് ഷോകൾ പലതവണ കാണുവാനും ആസ്വദിക്കുവാനുമുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. ഒരിക്കൽ പരിചയപ്പെട്ടപ്പോൾ, കാറോടിക്കുമ്പോൾ മാത്രം പാടുന്ന പാട്ടുകാരൻ ആണ് ഞാനെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ,അത് ഉറക്കെ പാടണം എന്ന് താങ്കൽ ചിരിച്ചുകൊണ്ട് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. താങ്കൾക്കും കുടുംബത്തിനുമുണ്ടായ ഗുരുതരമായ വാഹാനാപകടം എല്ലാ മലയാളികളേയും പോലെ, എല്ലാ സംഗീത പ്രേമികളെ പോലെ ഞാനും വ്യസത്തോടെയാണ് കേട്ടത്. അതിന് ശേഷം താങ്കളുടെ രോഗാവസ്ഥയെകുറിച്ച് താങ്കളെ ചികിത്സിക്കുന്ന ഡോക്ടർമാരിൽ നിന്നും നിരന്തരം വിവരങ്ങൾ അറിഞ്ഞുകൊണ്ടേയിരുന്നു. താങ്കൽ ജീവിതത്തിലേക്ക് തിരിച്ച് വരില്ല എന്നും, തിരിച്ച് വന്നാൽ തന്നെ തീർത്തും വിജിറ്റേറ്റീവ് ആയ അവസ്ഥയിലേക്കാവും തിരിച്ച് വരിക എന്ന സത്യവും വളരെ നേരത്തെ ഞങ്ങൾ വ്യസന സമേതം മനസിലാക്കിയിരുന്നു. താങ്കളോടുള്ള ആദരവും സ്‌നേഹവും നിലനിർത്തി കൊണ്ട് തന്നെ താങ്കൽ വീണ്ടും ജീവിച്ചിരിക്കണം എന്ന് വളരെ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. അത് കൊണ്ട് തന്നെ താങ്കളുടെ അവയവങ്ങൾ മരണാന്തരം അഞ്ച് ജീവനുകളിൽ തുടിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു. അതിന് വേണ്ടി ഒരു പക്ഷേ, മരണം സംഭവിച്ചാൽ താങ്കളുടെ അവയവങ്ങൾ അവരിലെത്തിക്കാൻ ഉള്ള മുന്നൊരുക്കവും അനൗദ്യോഗികമായി ചെയ്യുന്നുണ്ടായിരുന്നു.
താങ്കളുടെ അവയവങ്ങൾക്കു പറ്റിയ ഗുരുതരമായ പരിക്കും അത് കാരണം ഉണ്ടായ സങ്കീർണ രോഗാവസ്ഥയുമൊക്കെ ഏറ്റവും മികച്ച അവയവ ദാതാവ് ആകില്ല താങ്കൾ എങ്കിലും ,ഒരു പക്ഷേ ഒരു ചെറിയ സാധ്യത ഉണ്ടെങ്കിൽ അത് കേരളത്തിലെ 2020 രോഗികൾക്ക് പ്രതീക്ഷയുടെ പൊൻകിരണം ഉണ്ടാക്കുമെന്നും ഞങ്ങൾ കരുതി. അവയയ ദാനത്തിനെ കുറിച് സമൂഹത്തിൽ ആഴത്തിൽ വേരോടുന്ന തെറ്റിദ്ധാരണകൾ മാറാൻ താങ്കളെ പോലുള്ള ഒരു പ്രശസ്ത വ്യക്തിത്വത്തിന്റെ അവയവ ദാനം സഹായിക്കുമെന്ന് കരുതി. മസ്തിഷ്‌ക മരണം സ്റ്റിരീകരിക്കുവാൻ ലോകത്തു നിലവിലുള്ള നിയമങ്ങളിൽ ഏറ്റവും സംങ്കീർണമായ നിയമമാണ് കേരളത്തിൽ നിലവിലുള്ളത്. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുവാൻ ഡോക്ടർമാർ ഭയക്കുന്ന,കേസുകളിൽ അകപ്പെട്ടുപോകുമോ എന്നു ആശങ്ക പെടുന്ന നിയമ സംവിധാനം ആണ് ഇന്ന് നിലവിൽ ഉള്ളത്. പക്ഷേ നിർഭാഗ്യവശാൽ താങ്കളുടെ അവയവങ്ങൾ നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല എന്നത് ,താങ്കൽ മറ്റുള്ള അഞ്ച് പേരിലൂടെ ജീവിച്ചിരിക്കുക എന്ന ഞങ്ങളുടെ ആഗ്രഹം, സാധിച്ചില്ല എന്നുള്ളത് വിഷമം തന്നെയാണ്. അവയവങ്ങൾ ലഭിക്കുന്നവർ താങ്കളെ പോലെ വയലിൻ വായിക്കില്ല എങ്കിലും, കലാബോധം ഉള്ളവരായിക്കണമെന്നില്ല എങ്കിലും താങ്കൽ അവരിലൂടെ ജീവിക്കണം എന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അവരിലൂടെ ജീവിക്കുമ്പോൾ് എല്ലാം നഷ്ടപ്പെട്ട പുതിയ അഞ്ച് ജീവനുകൾ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതും ഏറ്റവും മഹനീയമായ കാര്യമായിരുന്നു.
ഇല്ല താങ്കൾ ഞങ്ങളുടെ മനസിൽ നിന്നും മരിക്കില്ല. എങ്കിലും ഈ ലോകത്ത് അഞ്ച് ആളുകളിലൂടെ ജീവിച്ചിരിക്കാനുള്ള അവസരം നഷ്ടപ്പെട്ട് പോയതിൽ കൂടി ഞങ്ങൾക്ക് ദുഖമുണ്ട്. പ്രിയപ്പെട്ട നല്ല പാട്ടുകാരാ. ഒരായിരം ആശ്രൂപൂജ, ആദരാജ്ഞലികൾ.........
ഡോ.സുൽഫി നൂഹു