സംഗീതത്തിന്റെ ആകാശത്തേക്ക് പ്രഭാത സൂര്യനെപ്പോലെ ചെറുപ്രായത്തിലേ ഉദിച്ചുയർന്ന മലയാളികളുടെ പ്രിയപ്പെട്ട സംഗീതജ്ഞൻ ബാലഭാസ്‌കർ (40) ഇന്ന് രാവിലെ അകാലത്തിൽ പൊലിഞ്ഞു.യൂണിവേഴ്സിറ്റി കോളേജിലായിരുന്നു ബാലഭാസ്‌കർ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അവിടെ സംഗീതം കൈമുതലാക്കിയ ബാലഭാസ്‌കർ സഹപാഠികളുടെ പ്രിയപ്പെട്ട ബാലുവായിരുന്നു. സഹപാഠിയായിരുന്ന ലക്ഷ്മിയുമായുള്ള പ്രണയവും തുടർന്നുള്ള വിവാഹവുമെല്ലാം ഇന്നും യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്നവർ കൈമാറുന്ന മനോഹരമായൊരു പ്രണയ കഥയാണ്. എന്നാൽ ഹൃദയത്തിലാഴ്ന്നിറങ്ങിയ പ്രണയിനിയെ സ്വന്തമാക്കാൻ അവരുടെ വീട്ടിൽ പോയി പിതാവിനെ കണ്ട് സംസാരിച്ച ആ അനുഭവം ഒരു അഭിമുഖത്തിൽ ബാലഭാസ്‌കർ കൗമുദി ചാനലുമായി പങ്കുവച്ചിരുന്നു. ആ വീഡിയോ കാണാം