വൃക്കയെ ബാധിക്കുന്ന ക്ഷയരോഗം അപൂർവമായി കാണാറുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗത്തെ തുടർന്നാണ് വൃക്കകൾക്ക് ക്ഷയരോഗമുണ്ടാകുന്നത്
വിട്ടുമാറാത്ത മൂത്രരോഗാണുബാധ പ്രത്യേകിച്ച് ഈകോളി ബാക്ടീരിയ മൂലമുള്ളത് വൃക്കകളുടെ ക്ഷയരോഗത്തിന്റെ ലക്ഷണമാകാം. മൂത്രം, രക്തം ഇവയുടെ പരിശോധന, സി.ടി സ്‌കാൻ, സിസ്റ്റോസ്‌കോപി പരിശോധന മുതലായവ രോഗനിർണയത്തിന് വേണ്ടിവരും.
വൃക്കകൾക്ക് ഉണ്ടാകുന്ന കാൻസർ അടുത്തകാലത്തായി കൂടിവരുന്നു.
വയറ്റിൽ മുകൾഭാഗത്തായി ഉള്ള വേദന, മൂത്രത്തിൽ രക്തം കാണുക, വയറ്റിൽ ഉള്ള മുഴകൾ മുതലായവയാണ് രോഗലക്ഷണങ്ങൾ.
പുകവലി ഒരു പ്രധാന കാരണമാണ്. വൃക്കപരാജയം ഉള്ളവരിൽ ഉണ്ടാകുന്ന സിസ്റ്റ് വൃക്കയിലുള്ള കാൻസറിന് കാരണമാകാം.
ജനിതക കാരണങ്ങൾ, പാരമ്പര്യ കാരണങ്ങൾ മൂലവും വൃക്ക കാൻസർ ഉണ്ടാകാം. വൃക്കയിലെ ചെറിയ ട്യൂമറുകൾ അവ മാത്രം നീക്കം ചെയ്താൽ മതിയാകും. വൃക്കയിലെ വലിയ കാൻസറുകൾക്ക് വൃക്ക മൊത്തമായി നീക്കം ചെയ്യേണ്ടിവരും.
വൃക്കയിലെ കല്ലുകൾ മറ്റൊരു പ്രധാനപ്പെട്ട അസുഖമാണ്. ഭക്ഷണത്തിൽ കൂടുതലായി മാംസം കഴിക്കുന്നവർ, ചൂടുള്ള കാലാവസ്ഥയിൽ ജീവിക്കുന്നവർ, കാൽസ്യം, യൂറിക് ആസിഡ് മുതലായവയുടെ തകരാറുകൾ ഉള്ളവർ മുതലായവർക്ക് വൃക്കയിലെ കല്ലുകൾ കൂടുതലായി ഉണ്ടാകാം.
വലിപ്പമേറിയ വൃക്കയിലെ കല്ലുകൾ PCNL ചികിത്സ കൊണ്ട് മാറ്റാം.
വൃക്കയിലെ ചെറിയ കല്ലുകൾക്ക് ESWLചികിത്സ ഫലപ്രദമാണ്. RIRS, ലേസർ ചികിത്സ വൃക്കയിലെ കല്ലുകൾക്ക് ഫലപ്രദമാണ്.
ഡോ. എൻ. ഗോപകുമാർ
കൺസൾട്ടന്റ് യൂറോളജിസ്റ്റ്
'യൂറോ കെയർ'
ഓൾഡ് പോസ്റ്റോഫീസ് ലെയ്ൻ,
ചെമ്പകശേരി ജംഗ്ഷൻ,
പടിഞ്ഞാറേ കോട്ട,
തിരുവനന്തപുരം
ഫോൺ: 94470 57297
www.drgopakumar urology.com