ശബരിമലയിൽ ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന വിധിയെ സ്വാഗതം ചെയ്തവരാണ് മോഡലിംഗ് മേഖലയിലും, അഭിനയരംഗത്തും തിളങ്ങിയ രശ്മി നായരും, രഹ്നഫാത്തിമയും. കോടതി വിധി വന്ന ദിവസം മുതൽ വിധിയെ സ്വാഗതം ചെയ്തും, രാഹുൽ ഈശ്വർ അടക്കമുള്ള സ്ത്രീപ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ടവരെ പരിഹസിച്ചും തന്റെ ഫേസ്ബുക്ക് പേജിൽ സജീവമാണ് രശ്മി നായർ. അതേ സമയം മോഡലും,അഭിനയനത്രിയുമായ രഹ്ന ഫാത്തിമ കോടതി വിധിയെ സ്വീകരിച്ചത് അയ്യപ്പൻമാരെപ്പോലെ മാലയും, കറുത്ത വേഷവുമിട്ടുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ്. എന്നാൽ ഈ ചിത്രത്തിന് നിശിതമായി വിമർശനമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. രശ്മി നായരും ഈ ചിത്രത്തെ വിമർശിക്കുകയാണ്. വിശ്വാസത്തെ അപമാനിച്ച് പ്രകേപനം സൃഷ്ടിക്കുന്നതാണ് ഈ ചിത്രം എന്നാണ് ഒരു കമന്റിന് മറുപടിയായി രശ്മി കുറിക്കുന്നത്.
അതെസമയം മറ്റൊരു പോസ്റ്റിൽ ശബരിമലയെ സ്ത്രീകളുൾപ്പെടെ പരിശുദ്ധമായി കാണുന്ന സ്ഥലമാണെന്നും അവിടെ
പാർട്ടി നടത്താനും, പാട്ട് പാടാനുമുള്ള സ്ഥലമല്ലെന്ന് മനസിലാക്കണമെന്നും, ലക്ഷക്കണക്കിന് വരുന്ന അന്യമത വിശ്വാസികളുടെ വിശ്വാസത്തിനു മുകളിൽ കയറി കോപ്രായം കാണിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക്
സമൂഹത്തിൽ സ്പർദ്ദ വളർത്താനോ അല്ലെങ്കിൽ അതിന്റെ പേരിൽ നാല് തല്ലു തന്നാൽ ആ വഴി കിട്ടുന്ന പ്രശസ്തിയോ ആണ് ലക്ഷ്യം വയ്ക്കുന്നതെന്നും രശ്മി നായർ കുറിക്കുന്നുണ്ട്.