വാഷിംഗ്ടൺ: സ്തനാർബുദത്തെക്കുറിച്ച് ബോധവത്കരിക്കാൻ മാറുമറയ്ക്കാതെ പ്രത്യക്ഷപ്പെട്ട ടെന്നീസ് താരം സെറീനാവില്യംസിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ തകർത്തോടുന്നു. മാറിടങ്ങൾ കൈകൊണ്ട് മറച്ചാണ് താരം പ്രത്യക്ഷപ്പെടുന്നത്. വീഡിയോപങ്കുവച്ച്പത്തുമണിക്കൂറിനുള്ളിൽപതിമൂന്നുല ക്ഷംപേരാണ് കണ്ടത്. സ്തനാർബുദം ബാധിച്ച് മരിച്ച ഒാസ്ട്രേലിയൻ ഗായികക്രിസ്സി ആംഫ്ലെറ്റിന്റെ പാട്ടുപാടിയാണ് സെറീന ആൽബത്തിൽ പ്രത്യക്ഷപ്പെടുന്നത്. സ്ത്രീകൾ തങ്ങളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകണമെന്നാവശ്യപ്പെടുന്ന ഗാനം 1991ലെ ഹിറ്റുചാർട്ടിൽ ഇടംപിടിച്ചിരുന്നു. സ്ത്രീകൾ തങ്ങളുടെ ശരീരത്തെ തൊട്ട് പരിശോധിക്കണമെന്ന കുറിപ്പോടെയാണ് സെറീന വീഡിയോ പോസ്റ്റുചെയ്തത്. സ്തനാർബുദം വർണവ്യത്യാസമില്ലാതെ ആർക്കും വരുമെന്നും അതിനാൽ മനസിന്റെ സുരക്ഷിതത്വത്തിന് വെളിയിൽ വന്നാണ് വീഡിയോ ചിത്രീകരിച്ചതെന്നും സെറീന പറയുന്നു. ആശയം നല്ലതാണെങ്കിലും വീഡിയോയിൽ ടോപ്പ്ലെസായി അഭിനയിച്ചതിന് സെറീനയ്ക്കെതിരെ വ്യാപകവിമർശനമാണ് ഉയരുന്നത്. ശരീരഭംഗി കാണിക്കാതെ കളിയിൽ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് വിമർശകരുടെ ആവശ്യം.അതേസമയം ചെയ്തത് നല്ലകാര്യമാണെന്നും പാടാനുള്ള കഴിവ് ഒരിക്കലും കൈവിടരുതെന്ന് ആവശ്യപ്പെട്ടും ആരാധകരിൽ ചിലർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ എന്നാൽ താരം ഇതിനോട് പ്രതികരിച്ചിട്ടില്ല. സ്തനാർബുദം ബാധിച്ച് അമ്പത്തിമൂന്നാമത്തെ വയസിലാണ് ക്രിസ്സി മരിച്ചത്.