വയനാട്: പ്രളയക്കെടുതിയിൽ പൂർണമായും വീട് തകർന്നവർക്കായി പതിനായിരം രൂപയ്ക്ക് നിർമ്മിക്കാവുന്ന താത്കാലിക വീടൊരുങ്ങുന്നു. കേന്ദ്ര ടൂറിസം മന്ത്രിയും, മലയാളിയുമായ അൽഫോൺസ് കണ്ണന്താനത്തിന്റെ സഹോദരനായ ഫാദർ ജോർജ് കണ്ണന്താനമാണ് വയനാട്ടിൽ ഇത്തരത്തിലുള്ള 620 താത്കാലിക വീടുകൾ നിർമ്മിച്ച് നൽകുന്നത്. ഇരുമ്പ് കുഴലുകളിൽ വീടുകൾ നിർമ്മിച്ച് നൽകുന്നത്. ഇത്തരത്തിലുള്ള വീട് നിർമ്മിക്കാൻ ഒരു ദിവസം മതിയാവും.
2015ൽ നേപ്പാളിൽ ഭൂകമ്പമുണ്ടായപ്പോഴും ഫാദർ ജോർജ് കണ്ണന്താനം 600 വീടുകൾ അവിടെ നിർമ്മിച്ചു നൽകിയിരുന്നു. ഈ വീടുകൾ താത്കാലികമായിട്ടാണ് നിർമ്മിക്കുന്നതെങ്കിലും നേപ്പാളിൽ ദീർഘനാളത്തെ താമസത്തിനായി ഉപയോഗിക്കാനായെന്ന് അൽഫോൺസ് കണ്ണന്താനം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.