തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി അഗം കോലിയക്കോട് കൃഷ്ണൻ നായരുടെ മകൻ ടി ഉണ്ണികൃഷ്ണനെ കിൻഫ്രയുടെ പ്രൊജക്‌ട് മാനേജറായി നിയമിച്ചത് അനധികൃതമായാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. ഇതിനെതിരായ തെളിവുകൾ വിജിലൻസിന് ഹാജരാക്കിയെന്ന് സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. വ്യാജരേഖകൾ ഹാജരാക്കിയാണ് ടി. ഉണ്ണികൃഷ്ണൻ ജോലി നേടിയത്. ഇതോടൊപ്പം മറ്റു നാലുപേരും അനധികൃതമായി വ്യവസായ വകുപ്പിൽ നിയമനം നേടിയിരുന്നു. ഒരന്വേഷണത്തിനും വിജിലൻസ് ഉത്തരവിട്ടില്ല. ആരേയും പിരിച്ചുവിട്ടുമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ബ്രൂവറി തട്ടിപ്പിലും അതേ ഉണ്ണിക്കൃഷ്ണനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്