menstruating-durga

 കൊൽക്കത്ത: ദുർഗാ ദേവിയുമായി ബന്ധപ്പെട്ട് ആർട്ടിസ്റ്റ് അനികേത് മിശ്ര വരച്ച ചിത്രം വിവാദമാകുന്നു. സാനിറ്ററി നാപ്കിനിൽ രക്തമൊഴുകുന്ന താമരയാണ് അനികിത് മിശ്ര വരച്ച ചിത്രം. ദുർഗാദേവിയുടെ ചിത്രം കൊണ്ട് പശ്ചാത്തലം അലങ്കരിച്ചതാണ് വിവാദമാകാൻ ഇടയായത്. ദുർഗാ പൂജയ്ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കവെയാണ് ഇങ്ങനെയൊരു ചിത്രം പുറത്തുവന്നത്. ദുർഗാപൂജയിൽ പങ്കെടുക്കുന്ന ആർത്തവമുള്ള സ്ത്രീകളെയാണ് ചിത്രത്തിലൂടെ സൂചിപ്പിക്കുന്നതെന്ന് അനികേത് മിത്ര പറഞ്ഞു. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്, ഇതോടെ ഇയാൾക്ക് നേരെ വധഭീഷണി സന്ദേശങ്ങൾ എത്തുന്നുണ്ട്. അതേസമയം, ഇയാളെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇത് തെന്നിന്ത്യയിലാണെങ്കിൽ ആളുകൾ അയാളുടെ കൈ വെട്ടിമാറ്റിയിട്ടുണ്ടാകും. ഞങ്ങൾ ബംഗാളികൾ ക്ഷമയുള്ളവരാണ്. എന്നാൽ ദേവി ദുർഗയെ അധിക്ഷേപിക്കുന്നത് സഹിക്കാനാവില്ലെന്നാണ് ചിത്രത്തിന് കീഴിൽ നൽകിയ കമന്റുകളിലൊന്ന്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ആർത്തവമുള്ള സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന ചരിത്രവിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. വിധിക്കെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്.