balu-lakshmi

 

 

ബാലഭാസ്‌കർ എന്ന സംഗീത മാന്ത്രികൻ ഇനിയില്ല. തങ്ങളുടെ ബാലു ഓർമ്മയായെന്ന് അംഗീകരിക്കാൻ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഇനിയും കഴിഞ്ഞിട്ടില്ല. നാൽപ്പത് വയസിനുള്ളിൽ ബാലഭാസ്‌കർ നൽകിയ സ്‌നേഹവും കരുതലും തീരാത്ത വിങ്ങലായി എന്നും അവർക്കുള്ളിൽ മാറുകയാണ്.

പ്രണയവിവാഹമായിരുന്നു ബാലഭാസ്‌കറിന്റെത്. യൂണിവേഴ്‌സിറ്റി കോളേജിൽ ഒപ്പം പഠിച്ച ലക്ഷ്‌മിയെയാണ് ബാലു തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. ആ ക്ഷണവും വളരെ സംഭവബഹുലമായ ഒന്നായിരുന്നുവെന്ന് കുറച്ചു നാളുകൾക്ക് മുമ്പ് കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ബാലു പറഞ്ഞിരുന്നു.

22 ആമത്തെ വയസിലായിരുന്നു ബാലുവും ലക്ഷ്‌മിയും തമ്മിലുള്ള വിവാഹം. എന്നാൽ ലക്ഷ്‌മിയുടെ വീട്ടുകാർക്ക് വിവാഹത്തിൽ താൽപ്പര്യമുണ്ടായിരുന്നില്ല. തന്റെ ട്യൂഷൻ സാറിനൊപ്പമാണ് ബാലു ലക്ഷ്‌മിയുടെ വീട്ടിൽ പെണ്ണു ചോദിക്കാൻ എത്തിയത്. എന്നാൽ അന്ന് അവിടുത്തെ സാഹചര്യം, താനാണ് ബാലഭാസ്‌കറെന്ന് വീട്ടുകാരെ അറിയിക്കാൻ കഴിയാതെ വന്നിരുന്നുവെന്ന് ബാലു അഭിമുഖത്തിൽ പറയുന്നു.  പിന്നീട് താൻ നൽകിയ ഒരു വാക്കാണ് ലക്ഷ്‌മി പിന്നീടുള്ള ജീവിതത്തിൽ തന്നോടൊപ്പം ഉണ്ടാകാൻ കാരണമെന്നും ബാലഭാസ്‌കർ വെളിപ്പെടുത്തി.

അഭിമുഖത്തിൽ നിന്ന്: