i-phone-xs

 ന്യൂഡൽഹി: ആപ്പിൾ ഐഫോൺ ശ്രേണിയിലെ എക്കാലത്തെയും മികച്ച പതിപ്പുകൾ എന്ന വിശേഷണവുമായി ഐഫോൺ എക്‌സ്.എസ്., എക്‌സ്.എസ് മാക്‌സ്, എക്‌സ്.ആർ എന്നിവ അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. 99,000 രൂപ വിലയുള്ള എക്‌സ്.എസ്., 1.09 ലക്ഷം രൂപയുടെ എക്‌സ്.എസ് മാക്‌സ് എന്നിവ ഈമാസം അവസാനം ഇന്ത്യയിലെത്തും. ദുർഗാ പൂജ (നവരാത്രി), ദസറ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് വിപണി പ്രവേശനമെന്നതിനാൽ ഇവയ്‌ക്ക് ഇന്ത്യയിൽ മികച്ച വില്‌പനയാണ് ആപ്പിൾ പ്രതീക്ഷിക്കുന്നത്. 76,900 രൂപ വിലയുള്ള എക്‌സ്.

ആറിന്റെ വില്‌പന അടുത്തമാസമേ തുടങ്ങൂ. സർജിക്കൽ സ്‌റ്റീലാൽ നിർമ്മിതമായ എക്‌സ്.എസ്., എക്‌സ്.എസ് മാക്‌സ് എന്നിവയ്ക്ക് സ്വർണം, വെള്ളി, ചാര നിറഭേദങ്ങളുണ്ട്. 7000 സീരീസ് എയറോസ്‌പേസ് ഗ്രേഡ് അലുമിനിയം കൊണ്ടു നിർമ്മിച്ച എക്‌സ്.ആർ വെള്ള, കറുപ്പ്, മഞ്ഞ, നീല നിറങ്ങളിൽ ലഭിക്കും. ഫോണിന്റെ വക്കിൽ നിന്ന് വക്കുവരെ മുഴുവൻ നീളുന്ന 6.1 ഇഞ്ച് ഡിസ്‌പ്ളേയാണ് എക്‌സ്.ആറിനുള്ളത്. 2436 x 1125 റെസൊല്യൂഷനോട് കൂടിയ 5.8 ഇഞ്ച് ഒ.എൽ.ഇ.ഡി ഡിസ്‌പ്ളേ എക്‌സ്.എസിനും 2688 x 1242 റെസൊല്യൂഷനുള്ള 6.5 ഇഞ്ച് സൂപ്പർ റെറ്രിന ഒ.എൽ.ഇ.ഡി ഡിസ്‌പ്ളേ എക്‌സ്.എസ് മാക്‌‌സിനും നൽകിയിരിക്കുന്നു.

7 നാനോമീറ്റർ പ്രൊസസറോട് കൂടി സജ്ജീകരിച്ച എ12 ബയോണിക്കാണ് ചിപ് സെറ്റ്. എംബഡഡ് സിം (ഇ-സിം) സൗകര്യത്തോട് കൂടിയ ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോണാണിത്. ഡ്യുവൽ 12എം.പി കാമറ; സ്‌റ്റോറേജ് 512 ജിബി ഐഫോൺ എക്‌സ്.എസ്., എക്‌സ്.എസ് മാക്‌സ് എന്നിവയ്ക്ക് 64 ജിബി, 256 ജിബി, 512 ജിബി സ്‌റ്രേറേജ് വേരിയന്റുകളുണ്ട്. 512 ജിബിയിൽ രണ്ടുലക്ഷം ഫോട്ടോകൾ വരെ സൂക്ഷിക്കാം. എക്‌സ്.ആർ പതിപ്പിന് 64 ജിബി, 128 ജിബി, 256 ജിബി വേരിയന്റുകളാണുള്ളത്. ഡ്യുവൽ ഒ.ഐ.എസ് ഫീച്ചറോട് കൂടിയതാണ് പിന്നിലെ 12എം.പി+12എം.പി കാമറ. പുതിയ സെൻസറും ഇതോടൊപ്പമുണ്ട്.സ്‌മാർട് എച്ച്.ഡി റെക്കോഡിംഗ്, അഡ്വാൻസ്ഡ് ബൊക്കേ മോഡ് തുടങ്ങിയ മികവുകളുമുണ്ട്. മുന്നിൽ കാമറ ഏഴ് എം.പി.