വീട്ടിൽ വിളക്കു കൊളുത്തുന്നത് ഈശ്വരനെ പ്രീതിപ്പെടുത്താൻ വേണ്ടി മാത്രമല്ല, കുടുംബത്തിന്റെ ഐശ്വത്തിനും കൂടിയാണ്. എന്നാൽ വിളക്ക് കൊളുത്തുന്നതിനും ഓരോ ചിട്ടകളും ശാസ്ത്ര വട്ടങ്ങളുമുണ്ട്.
പ്രത്യേക ആഗ്രഹസഫലീകരണത്തിനും ഫലത്തിനുമായി വിധിയാംവണ്ണം വിളക്ക് കൊളുത്തേണ്ടതുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,
ഐശ്വര്യത്തിനായി
വീട്ടിലും ഓഫീസിലും ഗണേശവിഗ്രഹത്തിന് മുൻപിൽ ദിവസവും വിളക്കു കൊളത്തണം. ഇത് ഇരു ദിക്കിൽ നിന്നും ഐശ്വര്യം കൊണ്ടുവരും.
വീട്ടിൽ സമാധാനം പുലരാൻ
രാമൻ, സീത, ലക്ഷ്‌മണൻ, ഹനുമാൻ എന്നിവർ ഒരുമിച്ചുള്ള രാം ദർബാർ ചിത്രത്തിനു മുന്നിൽ മൺവിളക്ക് കത്തിച്ച് വയ്‌ക്കുന്നത് കലഹങ്ങൾ അവസാനിച്ച് വീട്ടിൽ സമാധാനം പുലരാൻ സഹായിക്കും.
അസുങ്ങൾ വിട്ടകലാൻ
അസുഖങ്ങൾ വിട്ടകലാൻ മൺവിളക്കോ ചിരാതോ ദിവസവും സൂര്യഭഗവാന് മുന്നിൽ കൊളുത്തി വയ്‌ക്കുക.
വിവാഹ യോഗത്തിന്
വിവാഹ യോഗത്തിനായി രാധാകൃഷ്‌ണന്മാരുടെ മുൻപിൽ എന്നും മൺവിളക്ക് കൊളുത്തുക.
സാമ്പത്തിക പ്രശ്‌നങ്ങൾ അകലാൻ
സാമ്പത്തിക പ്രശ്‌നങ്ങളൊഴിവാകാൻ കുബേരന് മുന്നിൽ വടക്ക് ദിശയിലായി ദിവസവും വിളക്ക് കൊളുത്തുക.
ഏകാഗ്രതയ്‌ക്ക്
യാതൊന്നിലും ഏകാഗ്രത ലഭിയ്‌ക്കുന്നില്ലെങ്കിൽ ദുർഗാദേവിയ്‌ക്ക് മുന്നിലായി ദിവസവും വിളക്ക് കൊളുത്തുക.
പൂർവകാല പാപപരിഹാരത്തിന്
പൂർവകാല പാപപരിഹാരത്തിനായി ഭഗവാൻ ശിവന് മുന്നിൽ എന്നും വൈകുന്നേരം നെയ്‌വിളക്ക‌് കൊളുത്തുക.
വിളക്കിൽ രണ്ടോ അല്ലെങ്കിൽ മൂന്നോ തിരികളിടണം. മൂന്നു തിരിയിടുന്നത് ദുർഗ, ലക്ഷ്മി, സരസ്വതി എന്നിവരെ സൂചിപ്പിയ്‌ക്കുന്നു. വിളക്ക് കൊളുത്തുമ്പോൾ കൈയിലാകുന്ന എണ്ണ തലയിൽ തുടയ്‌ക്കുന്നതോ സ്വന്തം വസ്ത്രത്തിൽ തുടയ്‌ക്കുന്നതോ നല്ലതല്ല. ഇത് സാമ്പത്തിക നഷ്‌ടമുണ്ടാക്കും. ഇതിനായി പ്രത്യേകം തുണി സൂക്ഷിയ്‌ക്കുക.
മുടിയിൽ തോർത്തു കെട്ടിവച്ച് വിളക്കു കൊളുത്തരുത്. ഇത് അശുഭസൂചനയാണ്. വിളക്കിൽ സൺഫ്ളവർ ഓയിൽ, കടലയെണ്ണ തുടങ്ങിയവ ഉപയോഗിയ്‌ക്കുന്നത് ധനനഷ്‌ടമുണ്ടാക്കും.
വീടിന്റെ വടക്ക് ഭാഗത്തായി വിളക്ക് കൊളുത്തുന്നത് എട്ടുതരത്തിലുള്ള ധനം, അതായത് അഷ്ടൈശ്വര്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. ഇത് സാമ്പത്തിക ഭദ്രതയ്‌ക്ക് ഏറെ നല്ലതാണ്. വീടിന്റെ കിഴക്കു ഭാഗത്തായി വിളക്ക് കൊളുത്തുന്നത് ആരോഗ്യവും സമാധാനവും കൊണ്ടുവരും.
പടിഞ്ഞാറ് ദിക്കിൽ വിളക്ക് കൊളുത്തുന്നത് കടങ്ങളിൽ നിന്നും അനാരോഗ്യത്തിൽ നിന്നും ശത്രുക്കളിൽ നിന്നും സംരക്ഷിയ്‌ക്കും.