ഇർവിംഗ് (ഡാലസ്): ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ആം ജന്മദിനം മഹാത്മാഗാന്ധി മെമ്മോറിയൽ പ്ലാസയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ (ഗാന്ധി പീസ് വാക്ക്) കുട്ടികൾക്കായുള്ള സയൻസ് പ്രദർശനം, മഹാത്മാഗാന്ധി പ്രഭാഷണം തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.
വിപ്രോ സി.ഇ.ഒ അബിദലി മുഖ്യാതിഥിയായിരുന്നു. ഇർവിംഗ് സിറ്റി കൗൺസിലംഗം അലൻ, സംസ്ഥാന പ്രതിനിധി മാറ്റ് റിനാൾധി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ആയിരക്കണക്കിന് മൈലുകൾ താണ്ടി സ്വദേശത്തുനിന്നും ഇവിടെ എത്തിയവർ ഗാന്ധിജിയുടെ ജന്മദിനം ആഘോഷിക്കുന്നത് അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി സഹിച്ച ത്യാഗത്തിന്റെ സ്മരണകൾ നിലനിർത്തുന്നതിനാണെന്നതിൽ അഭിമാനിക്കുന്നുവെന്ന് സ്‌റ്റേറ്റ് പ്രസിഡന്റ് മാറ്റ് പറഞ്ഞു. ലോക സമാധാനത്തിന്റെ പ്രതീകമായി 10 വെള്ളരി പ്രാവുകളെ തുറന്നുവിട്ടു. യോഗാ പരിശീലനവും സംഘടിപ്പിച്ചു.