sabarimala

ന്യൂയോർക്ക്: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രതിഷേധവുമായി രംഗത്ത്. ഇതിന്റെ ഭാഗമായി ഈ മാസം ആറിന് വൈകിട്ട് 5 മണിക്ക് ഫ്ളഷിംഗ് ശ്രീ മഹാഗണപതി ക്ഷേത്രാങ്കണത്തിൽ പ്രതിഷേധ യോഗം ചേരും. തുടർന്ന് അയ്യപ്പ സന്നിധിയിൽ അഖണ്ഡ നാമജപവും ഭജനയും നടത്തും.

സുപ്രീം കോടതിയിൽ റിവ്യൂ പെറ്റിഷൻ കൊടുക്കുന്നതിനുള്ള പന്തളം കൊട്ടാരത്തിന്റെ പ്രവർത്തനങ്ങൾ ഉൾപ്പടെ എല്ലാ കാര്യങ്ങളുമായി യോജിച്ചു പ്രവർത്തിക്കുവാനും അതോടൊപ്പം രാഹുൽ ഈശ്വർ, അയ്യപ്പ സേവാ സമാജം, മറ്റു ഹൈന്ദവ സംഘടനാ പ്രവർത്തകർ തുടങ്ങിയവരുടെ ക്ഷേത്രാചാര സംരക്ഷണ പ്രവർത്തനങ്ങൾക്ക് പരിപൂർണ പിന്തുണയും നൽകും.   
 
കൂടുതൽ വിവരങ്ങൾക്ക്:  അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ് (845) 5483938, സെക്രട്ടറി സജി കരുണാകരൻ (631) 8895012, ട്രസ്റ്റീ ബോർഡ് മെമ്പർ രാമചന്ദ്രൻ നായർ (917)9021531,  ട്രസ്റ്റീ ബോർഡ് മെമ്പർ കുന്നപ്പള്ളിൽ രാജഗോപാൽ (917) 4440466.