സ്റൺ : ഹ്രസ്വ സന്ദർശനത്തിനായി ഹൂസ്റ്റണിൽ എത്തിയ മുതിർന്ന പത്രപ്രവർത്തകൻ എ.ജെ.ഫിലിപ്പിനെയും അദ്ദേഹത്തിന്റെ പത്നി ബെറ്റി ഫിലിപ്പിനും ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബും ഹൂസ്റ്റൺ റാന്നി അസോസിയേഷനും ചേർന്ന് സ്റ്റാഫോർഡിലുള്ള ഡെലിഷ്യസ്‌കേരളം കിച്ചൻ റെസ്റ്റോറന്റിൽ സ്വീകരണം നൽകി. ഐ.എ.പി.സി പ്രസിഡന്റ് സി.ജി. ദാനിയേൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഒഞഅ ഉപരക്ഷാധികാരി ബാബു കൂടത്തിനാലിൽ സ്വാഗതം ആശംസിച്ചു. ട്രഷറർ സംഗീത ദുവ ബൊക്കെ നൽകി . ദാനിയേലും ഹൂസ്റ്റൺ റാന്നി അസോസിയേഷൻ പ്രസിഡന്റ് ജീമോൻ റാന്നിയുംചേർന്ന് അദ്ദേഹത്തെ പൊന്നാടയണിയിച്ചു. ജേക്കബ് കുടശ്ശനാട്, റോയ് തീയാടിക്കൽ, ജീമോൻ റാന്നി എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് നടന്ന വിശദമായ ചർച്ചകളിൽ ജി.പുത്തൻകുരിശ്, എ.സി.ജോർജ്, ജോർജ് മണ്ണിക്കരോട്ട്, നൈനാൻ മാത്തുള്ള, തോമസ് കളത്തൂർ, മാത്യു നെല്ലിക്കുന്ന്, ജോസഫ് തച്ചാറ, ഷിജു തച്ചനാലിൽ, മാത്യൂസ് ചാണ്ടപ്പിള്ള, തോമസ് ചെറുകര, ഡാനിയേൽ ചാക്കോ, ജോജി ഈപ്പൻ, ആൻഡ്രൂസ് ജേക്കബ്,ജോൺ.സി. ശാമുവേൽ, മെവിൻ പാണ്ടിയത്ത് തുടങ്ങിയവർ പങ്കെടുത്തു.
ഐ.എ.പി.സി സെക്രട്ടറി റോയ് തീയാടിക്കൽ എം.സി യായിരുന്നു. എച്ച്.ആർ.എ. സെക്രട്ടറി ജിൻസ് മാത്യു കിഴക്കേതിൽ നന്ദി രേഖപ്പെടുത്തി.