ന്യൂഡൽഹി: ദോഷമകറ്റിയില്ലെങ്കിൽ പിതാവ് കൊല്ലപ്പെടുമെന്ന് പറഞ്ഞ് നാല് വർഷത്തോളം ബന്ധുവായ യുവതിയെ ലെെംഗിക പീഡനത്തിരയാക്കിയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. 23കാരിയുടെ പരാതിയുടെ അടിസ്ഥാത്തിൽ യുവതിയുടെ അമ്മാവനെയാണ് ഡൽഹി നരേല പൊലീസ് അറസ്റ്റ് ചെയ്തത്.
ലെെംഗിക ബന്ധത്തിൽ ഏർപ്പെട്ട് ദോഷം മാറ്റിയില്ലെങ്കിൽ പിതാവ് മരണപ്പെടുമെന്ന് ഇയാൾ പറഞ്ഞിരുന്നു. നാല് വർഷമായി പീഡനം സഹിച്ച യുവതിയെ വിവാഹത്തിന് ശേഷവും പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അമ്മാവൻ തന്നെ പീഡിപ്പിക്കുന്നതായി യുവതി ഭർതൃപിതാവിനോട് പറഞ്ഞിരുന്നു. തുടർന്ന് ഇവരുടെ സഹായത്തോടെ യുവതി നരേല പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പരാതി ലഭിച്ച് മണിക്കൂറുകൾക്കം തന്നെ പ്രതിയെ പിടികൂടിയെന്നും, പീഡനത്തിനിരയായ യുവതിക്ക് കൗൺസിലിംഗ് നൽകാനായി ഡൽഹി വനിതാകമ്മീഷനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.