enemployed-youths

 

 

അമരാവതി: തൊഴിൽ രഹിതർക്ക് ഇനി എല്ലാ മാസവും അലവൻസ് നൽകുന്ന പദ്ധതിയുമായി ആന്ധ്രപ്രദേശ് സർക്കാർ. 'മുഖ്യമന്ത്രി യുവനേസ്തം" എന്ന് പേരിട്ടിട്ടുള്ള ആന്ധ്രപ്രദേശ് സർക്കാരിന്റെ പദ്ധതി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയിലൂടെ 25 മുതൽ 35 വരെയുള്ള തൊഴിൽരഹിതരായ യുവാക്കൾക്ക് മാസം 1000 രൂപ വച്ച് അലവൻസ് ലഭിക്കും.

അലവൻസ് കൂടാതെ സ്കിൽ ഡെവലപ്മെന്റ്, തൊഴിൽ പരിശീലനം, മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കൻ പരിശീലിപ്പിക്കൽ എന്നിവയ്ക്കുള്ള സഹായവും സർക്കാർ ചെയ്ത് നൽകും. തൊഴിലില്ലായ്‌മ മൂലം കഷ്ടപ്പെടുന്ന യുവാക്കൾക്ക് അവരുടെ കഴിവിനൊത്ത ജോലി കണ്ടെത്തുന്നത് ഒരു സഹായം എന്ന നിലയിലാണ് അലവൻസ് നൽകുന്നത്.