amit-shah-rahul-gandhi

  

നാഗ്പൂർ: മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എൽ.എ അശിഷ് ദേശ്‌മുഖ് പാർട്ടി വിട്ടു. എം.എൽ.എ സ്ഥാനവും രാജിവച്ച ദേശ്‌മുഖ് കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി  കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ദേശ്‌മുഖ് ചർച്ച നടത്തും. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കാനാണ് രാഹുൽ മഹാരാഷ്ട്രയിൽ എത്തുന്നത്. നാഗ്പൂർ ജില്ലയിലെ കടോൽ നിയമസഭാ മണ്ഡലത്തിലെ നിന്നുള്ള എം.എൽ.എയാണ് ദേശ്‌മുഖ്.

അദ്ദേഹം നാളെ സ്‌പീക്കർ ഹരിബാവു ബാഗ്ഡെ രാജിക്കത്ത് നൽകും. രാജ്യത്തെ കർഷകരെയും യുവാക്കളേയും ബി.ജെ.പി പരിഗണിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ബി.ജെ.പി വോട്ട് ബാങ്ക് രാഷ്ട്രീയവും വിഭജന രാഷ്ട്രീയവും കളിക്കുകയാണെന്നും ദേശ്‌മുഖ് കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അദ്ധ്യക്ഷൻ രഞ്ജീത് ദേശ്‌മുഖിന്റെ മകനാണ് ആശിഷ് ദേശ്‌മുഖ്.