തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന കോടതി വിധിയിൽ ആദ്യപ്രതികരണവുമായി തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് വാർത്ത അത്യന്ത്യം ഉത്കണ്ഠാജനകമാമെന്നും വേദനിപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു.
നൂറ്റാണ്ടുകളുടെ ഹെെന്ദവ വിശ്വാസങ്ങളും ആചാരങ്ങളും ഇതോടെ തകർക്കപ്പെടുമെന്നും ഒരു മാദ്ധ്യമത്തിനോട് സംസാരിക്കവേ അവർ വ്യക്തമാക്കി. ശബരിമലയിൽ അമ്മ മഹാറാണി ദർശനം നടത്തിയിട്ടുണ്ടെന്ന പ്രചാരണങ്ങൾക്കും അവർ മറുപടി നൽകി. തന്റെ മുത്തശ്ശിയായ അമ്മ മഹാറാണി ശബരിമല ദർശനത്തിന് പോയത് ഗർഭപാത്രം നീക്കിയ ശേഷമാണെന്നും ശബരിമലയിൽ സ്ത്രികൾ പ്രവേശിച്ചതായി അറിവില്ലെന്നും അശ്വതി തിരുന്നാൾ പറഞ്ഞു.