കൊടുങ്ങല്ലൂർ: ആദ്യകാല നക്‌സൽ നേതാവും സാമൂഹിക പരിഷ്‌ക്കർത്താവുമായ ടി.എൻ.ജോയ്(71) അന്തരിച്ചു. കേരളത്തിലെ നക്‌സൽ പ്രസ്ഥാനങ്ങളെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച നേതാവാണ് ജോയ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം കൊടുങ്ങല്ലൂരിൽ വച്ചാണ് അന്തരിച്ചത്.
അഭിവക്ത സി.പി.ഐ (എം.എൽ) സംസ്ഥാന സെക്രട്ടറിയായിരുന്ന ജോയ് അടിയന്തരാവസ്ഥക്കാലത്ത് ജയിൽ ശിക്ഷ അനുഭവിക്കുകയും ക്രൂരമായ മർദ്ദനത്തിന് ഇരയാവുകയും ചെയ്‌തിരുന്നു. 2015ൽ ഇസ്‌ലാം മതം സ്വീകരിച്ച അദ്ദേഹം നജ്മൽ ബാബു എന്ന പേര് സ്വീകരിച്ചിരുന്നു. അടിയന്തരവാസ്ഥക്കാലത്ത് തടവിൽ കഴിഞ്ഞവർക്ക് പെൻഷൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.