ന്യൂഡൽഹി: ഐക്യരാഷ്ട്രയുടെ ഉന്നത പാരിസ്ഥിതിക പുരസ്കാരമായ യു.എൻ.ഇ.പി ചാമ്പ്യൻസ് ഒാഫ് ദി എർത്ത് അവാർഡ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഏറ്റുവാങ്ങും. ഡൽഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രയിൽ നടക്കുന്ന ചടങ്ങിൽ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറെസ് അവാർഡ് സമ്മാനിക്കും.
കഴിഞ്ഞ 26നാണ് ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് അവാർഡ് പ്രഖ്യാപിച്ചത്. സൗരോർജ്ജം പ്രോത്സാഹിപ്പിക്കാനും 2022ഒാടെ രാജ്യത്ത് പ്ളാസ്റ്റിക്കിന്റെ ഒറ്റത്തവണ ഉപയോഗം നടപ്പാക്കാൻ നടത്തുന്ന ശ്രമങ്ങളും കണക്കിലെടുത്താണ് അവാർഡ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ലോകത്തെപ്രമുഖ നേതാക്കൾക്കാണ്ഐക്യരാഷ്ട്രസഭഈഅവാർഡ് നൽകുന്നത്.