തിരുവനന്തപുരം:''ഇതെന്റെ രണ്ടാംജന്മമാണ്. സുൽത്താൻബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു യാത്ര. ഒരു നിമിഷം ഡ്രെെവറുടെ കൺചിമ്മലിൽ എല്ലാം കഴിഞ്ഞെന്നു കരുതിയതാണ്.രക്ഷകനായത് സീറ്റ്‌ബെൽറ്റാണ്. അല്ലെങ്കിൽ ബാലഭാസ്‌കറിനെപ്പോലെ....'' തിരുവനന്തപുരം മേയർ വി.കെ.പ്രശാന്ത് ആനിമിഷങ്ങൾ ഓർത്തെടുത്തു.
ദൂരെയാത്രയായതിനാൽരണ്ട്‌െ്രെഡവർമാരുണ്ടായിരുന്നു.. മടക്കയാത്രയിൽ ഡ്രെെവർ ഉറങ്ങാതിരിക്കാൻമുൻസീറ്റിലിരുന്ന് സംസാരിച്ചുകൊണ്ടിരുന്നു. ജനുവരി 20ന് പുലർച്ചെ രണ്ടരയ്ക്ക് വവ്വാക്കാവിലെത്തിയപ്പോൾ കാർ തെന്നിമാറി പോസ്റ്റിലും വീടിന്റെ മതിലിലുമിടിച്ചു. കാറിന്റെ മുൻവശം പൂർണമായി തകർന്നു. എയർബാഗാണ് തുണയായത്. ഡ്രെെവർ ഉറങ്ങിയതായി എനിക്ക് തോന്നിയിരുന്നില്ല. പക്ഷേ,ഒരുനിമിഷാർദ്ധം, സംസാരിച്ചുകൊണ്ടിരുന്ന ഞങ്ങൾപോലുമറിയാതെ കണ്ണുകൾ അടഞ്ഞിരുന്നു. ഇതു മേയറുടെ മാത്രം അനുഭവമല്ല. സുരക്ഷിതമെന്ന് കരുതുന്ന യാത്രകളിൽ സുരക്ഷിതമല്ലാത്തനിലയിലായിരിക്കുംെ്രെഡവറുടെശാരീരികാവസ്ഥ.
പകൽ ഉണർന്നിരിക്കാനും രാത്രിയിൽ ഉറങ്ങാനുമായിക്രമീകരിക്കപ്പെട്ട ജൈവഘടികാരം (ബയോളജിക്കൽ ക്ലോക്ക്) ശരീരത്തിലുണ്ട്. രാത്രിയിൽ മണിക്കൂറുകളോളം വാഹനമോടിക്കുമ്പോൾ അത് താളംതെറ്റും. എതിർദിശയിലെ വാഹനങ്ങളുടെ ലൈറ്റ് കണ്ണിലടിക്കുമ്പോൾ കാഴ്ച മങ്ങുകയും ചെയ്യും..വേഗത്തിൽ പായുമ്പോൾ വാഹനത്തിനു മുന്നിലുള്ളത്കണ്ണിൽപതിയുമെങ്കിലുംശ്രദ്ധയിൽപതിയില്ല. സ്റ്റിയറിംഗ് പാളിപ്പോകാം. അനിവാര്യമല്ലാത്ത രാത്രിയാത്രകൾ ഒഴിവാക്കണംറീജിയണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഒഫ്താൽമോളജി ഡയറക്ടർ ഡോ.സഹസ്രനാമം വിശദീകരിച്ചു.