ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ മഹേന്ദ്രഗിരിയിലെ പ്രൊപ്പൽഷൻ കോംപ്ലക്സിൽ ടെക്നീഷ്യൻ അപ്രന്റീസ്, ട്രേഡ് അപ്രന്റീസ് ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റർവ്യു നടത്തും. ടെക്നീഷ്യൻ അപ്രന്റീസിന് ഒക്ടോബർ ആറിനും ട്രേഡ് അപ്രന്റീസിന് ഒക്ടോബർ 13നുമാണ് വാക് ഇൻഇന്റർവ്യു. ടെക്നീഷ്യൻ അപ്രന്റീസ് 59 ഒഴിവുണ്ട്. മെക്കാനിക്കൽ 13, ഇലക്ട്രിക്കൽ 07, ഇലക്ട്രോണിക്സ് 12, കെമിക്കൽ 05, സിവിൽ 07, കമേഴ്സ്യൽ പ്രാക്ടീസ് 15 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ടവിഷയത്തിൽ ഒന്നാം ക്ലാസ്സോടെ ഡിപ്ലോമ. ട്രേഡ് അപ്രന്റീസിന്റെ 105 ഒഴിവുണ്ട്. ഫിറ്റർ 22, വെൽഡർ 10, ഇലക്ട്രീഷ്യൻ 09, ടേണർ 06, മെഷീനിസ്റ്റ് 02, ഡ്രാഫ്റ്റ്മാൻ (മെക്കാനിക്) 02, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) 04, ഇലക്ട്രോണിക് മെക്കാനിക്/മെക്കാനിക് (റേഡിയോ ആൻഡ്ടെലിവിഷൻ) 05, ഇൻസ്ട്രുമെന്റ് മെക്കാനിക് 04, റെഫ്രിജറേറ്റർ ആൻഡ്എസി മെക്കാനിക് 04, മെക്കാനിക് ഡീസൽ 04, കാർപെന്റർ 02, ഇൻസ്ട്രുമെന്റ് മെക്കാനിക്(കെമിക്കൽ പ്ലാന്റ്) 01, പ്രോഗ്രോമിംഗ് ആൻഡ്സിസ്റ്റം അഡ്മിനിസ്ട്രേറ്റീവ് അസി./കംപ്യൂട്ടർ ഓപറേറ്റർ ആൻഡ്പ്രോഗ്രാമിംഗ് അസിസ്റ്റന്റ് 30 എന്നിങ്ങനെയാണ് ഒഴിവ്.യോഗ്യത: എസ്എസ്എൽസി, അതത് ട്രേഡിൽ ഐടിഐ, നാഷണൽട്രേഡ് സർടിഫിക്കറ്റ്. ഐപിആർസി മഹേന്ദ്രഗിരിയിൽവച്ചാണ്ഇന്റർവ്യു. കൂടുതൽ വിവരത്തിന്: www.iprc.gov. in
കൊൽക്കത്ത മെയിൽ മോട്ടോർ സർവീസിൽ
തപാൽ വകുപ്പിന് കീഴിൽ കൊൽക്കത്ത മെയിൽ മോട്ടോർ സർവീസിൽസ്കിൽഡ് ആർട്ടിസാൻ തസ്തികയിൽ 19 ഒഴിവുകളുണ്ട്. മോട്ടോർ വെഹിക്കിൾ മെക്കാനിക്ക് എട്ട്, മോട്ടോർ വെഹിക്കിൾ ഇലക്ട്രീഷ്യൻ നാല്, ബ്ലാക്ക് സ്മിത്ത് രണ്ട്, ടയർമാൻ രണ്ട്, പെയിന്റർ ഒന്ന്, അപ്ഹോൾസർ ഒന്ന്, കാർപ്പന്റർ ആൻഡ്ജോയിനർ ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷാ ഫാറം മാതൃകയും കൂടുതൽ വിവരങ്ങളും www.indiapost.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 13.
നോർത്തേൺ കോൾ ഫീൽഡ്സിൽ പാരാമെഡിക്കൽ സ്റ്റാഫ്
കോൾ ഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള നോർത്തേൺ കോൾ ഫീൽഡ്സ് ലിമിറ്റഡ് പാരാമെഡിക്കൽ വിഭാഗത്തിൽ53 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് (ട്രെയിനി) തസ്തികയിൽ മാത്രം 48 ഒഴിവുണ്ട്. ഒക്ടോബർ എട്ടു മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 12. വിശദമായ വിജ്ഞാപനം www.nclcil.inഎന്നവെബ്സൈറ്റിൽ ഒക്ടോബർ ഒന്നിന് പ്രസിദ്ധീകരിക്കും.
സെൻട്രൽ മെക്കാനിക്കൽ എൻജി. റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
സെൻട്രൽ മെക്കാനിക്കൽ എൻജിനീയറിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMERI) ടെക്നിക്കൽ ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.നവംബർ 5 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ : www.cmeri.res.in
ഗ്യാസ് അതോറിട്ടി ഒഫ് ഇന്ത്യ ലിമിറ്റഡ്
ഗ്യാസ് അതോറിട്ടി ഒഫ് ഇന്ത്യ ലിമിറ്റഡ് (GAIL) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ് ട്രെയിനി(കെമിക്കൽ), എക്സിക്യൂട്ടീവ് ട്രെയിനി (ഇൻസ്ട്രുമെന്റേഷൻ )തസ്തികകളിലാണ് ഒഴിവ്. 2019 ഫെബ്രുവരി 12 മുതൽ 2019 മാർച്ച് 13 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.gailonline.com.
ഓർഡനൻസ് ഡിപ്പോയിൽ 130 ഒഴിവ്
പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള എച്ച്ക്യു നോർത്തേൺ കമാൻഡ്(ഒാർഡനൻസ്) യൂണിറ്റുകളിൽ (15 FAD, 1 FOD, 2 FOD, OTG PATHANKOT, 19 INF DIV ORD UNIT, 39 MOUNTAIN DIV ORD UNIT, 8 MTN DIV ORD UNIT, 3 INF DIV ORD UNIT, 14 CORPS OMC, 254 ARMD BOU & 118(I) INF BDE Gp OMC) കംബൈൻഡ് റിക്രൂട്മെന്റ് നടത്തുന്നു. വിവിധ തസ്തികകളിലായി 130 ഒഴിവുകളുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ട്രേഡ്സ്മാൻ മേറ്റ് തസ്തികയിൽ മാത്രം 87 ഒഴിവുകളാണുള്ളത്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 20.വിശദവിവരങ്ങൾക്ക്: www.indianarmy.nic.in.
ആമസോൺ റിക്രൂട്ട്മെന്റ്
ആമസോണിന്റെ ഹൈദ്രാബാദ് ആസ്ഥാനത്തേക്ക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് എൻജിനിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.amazon.com
എം.എസ്.ടി.സി
മെറ്റൽ സ്ക്രാപ് ട്രേഡ് കോർപ്പറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 26 തസ്തികകളിലാണ് ഒഴിവ്.
ഇന്ത്യയിലുടനീളമാണ് നിയമനം. ജൂനിയർ കംപ്യൂട്ടർ അസിസ്റ്റന്റ് , റിസപ്ഷനിസ്റ്റ് കം ടെലഫോൺ ഓപ്പറേറ്റർ , സ്റ്റെനോഗ്രാഫർ, ഡ്രൈവർ , പിയൂൺ തുടങ്ങിയ തസ്തികകളിലാണ് നിയമനം.പ്രായപരിധി: 18- 28.കൂടുതൽവിവരങ്ങൾക്ക്: www.mstcindia.co.in.ഒക്ടോബർ21വരെഅപേക്ഷിക്കാം.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബംഗളൂരുവാണ് നിയമനം. ടെക്നീഷ്യൻ (ഫിറ്റർ) (ചാനൽ-സി), ടെക്നീഷ്യൻ (ടർണർ) , എക്സ് സർവീസ്മെൻ (ടെക്നീഷ്യൻ) എന്നിങ്ങനെയാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക്: www.hal-india.co.in. വിലാസം:The Senior Manager (HR),Hindustan Aeronauics Limited, Bangalore Complex,Engine Division,P B No. 9310,C.V Raman Nagar PostBangalore – 560 093.
ഐ.ബി.എം
ഇന്റർനാഷ്ണൽ ബിസിനസ് മെഷ്യൻസ് ബാംഗ്ളൂർ ആസ്ഥാനത്തേക്ക് ടെക്നിക്കൽ സപ്പോർട്ട് അസോസിയേറ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.കംപ്യൂട്ടർ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.ibm.com
ഇന്റൽ
ഇന്റൽ ബാംഗ്ളൂർ ആസ്ഥാനത്തേക്ക് നെറ്റ്വർക്ക് സോഫ്റ്റ്വെയർ എൻജിനീയർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.കംപ്യൂട്ടർസയൻസിൽ B.E/B.Tech/M.techകഴിഞ്ഞവർക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: www.intel.com
ഗവ .മെഡിക്കൽ കോളേജ് ചണ്ഡീഗഡ് 178 സ്റ്റാഫ് നഴ്സ്
ഗവ മെഡിക്കൽ കോളേജ് ചണ്ഡീഗഡ് 178 സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പളം: 10300-34800 രൂപ, ഗ്രേഡ് പേ 4600. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 25. കൂടുതൽ വിവരങ്ങൾക്ക്: gmch.gov.in
ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ്
ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ് 320 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാംഗ്ളൂരാണ് നിയമനം. ടെക്നീഷ്യൻ അപ്രന്റീസ് തസ്തികയിലാണ് ഒഴിവ്. ഒക്ടോബർ 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.bheledn.com. വിലാസം: DGM/HR, Bharat Heavy Electricals Limited,Electronics Division,Mysuru Road,Bengaluru – 560026.
നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡ്
നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡ് (നൽകോ)വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, മാനേജർ, ജൂനിയർ മാനേജർ, അസി.ജനറൽ മാനേജർ, സീനിയർ മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. 44 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം.ഒക്ടോബർ 11 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.nalcoindia.com . വിലാസം: NALCO,P/1, Nalco Bhawan, Nayapalli,Bhubaneswar – 751013, Odisha.
ചെന്നൈ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്
ചെന്നൈപെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (സിപിസിഎൽ) സൂപ്പർവൈസർ എൻജിനിയർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കെമിക്കൽ-21, മെക്കാനിക്കൽ- ഒമ്പത്, ഇലക്ട്രിക്കൽ-അഞ്ച്, സിവിൽ- രണ്ട്, മെറ്റലർജി- ഒന്ന്, ഐ&എസ്ഓഫീസർ- ഒന്ന്, ഹ്യൂമൻറിസോഴ്സസ് ഓഫീസർ- രണ്ട്, സേഫ്റ്റി ഓഫീസർ-ഒന്ന് എന്നിങ്ങനെയാണ് ഒഴിവ്.അപേക്ഷാഫീസ്: 500 രൂപ.അപേക്ഷിക്കേണ്ട വിധം: www.cpcl.co.inഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.അവസാന തീയതി ഒക്ടോബർ എട്ട്.
എച്ച്.ഐ.എല്ലിൽ 33 ഒഴിവുകൾ
എച്ച്ഐഎല്ലിൽ വിവിധ തസ്തികകളിലായി 33 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ഫിറ്റർ 07, ഇലക്ട്രീഷ്യൻ 07, വെൽഡർ 03, ഇൻസ്ട്രുമെന്റ ് മെക്കാനിക് 03, മെഷീനിസ്റ്റ് 02, കംപ്രസർ ഓപറേറ്റർ 03, ബോയിലർ അറ്റൻഡന്റ് 02, ഡ്രോട്സ്മാൻ 01, പ്യൂൺ 01, പാർ ട്ടൈം സ്വീപ്പർ 04 എന്നിങ്ങനെയാണ് ഒഴിവ്. വിവിധ തസ്തികകളിൽ ഐടിഐ/ ഐടിസി/ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓരോ ട്രേഡിലും വേണ്ട യോഗ്യത വിശദമായി www.hil.gov.in എന്ന website ൽ ലഭിക്കും. ഉയർന്ന പ്രായ പരിധി 40. അപേക്ഷാഫീസ് 300 രൂപ. എസ്സി/ എസ്ടി/ ഭിന്നശേഷിക്കാർ/ വിമുക്തഭടന്മാർക്ക് ഫീസില്ല.
അപേക്ഷ The Deputy General Manager (HR & Admin), HIL(India) Limited, Udyogmandal P O, Eloor, Eranakulam, Kerala-683501 എന്ന വിലാസത്തിൽ ഒക്ടോബർ 31നകം ലഭിക്കണം. കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം.
നാഷണൽ ഹൈവേസ് അതോറിട്ടി ഒഫ് ഇന്ത്യ
നാഷ്ണൽ ഹൈവേസ് അതോറിട്ടി ഒഫ് ഇന്ത്യ സൈറ്റ് എൻജിനിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാനതീയതി ഇന്ന്. കൂടുതൽ വിവരങ്ങൾക്ക്: www.nhai.gov.in. വിലാസം: National Highways Authority of India, Project Implementation Unit, Godhra,Camp office:- Bamroli road,Deepali Society Godhra,Gujarat – 389001.
നാഷണൽ തെർമൽ പവർ കോർപറേഷനിൽ
നാഷണൽ തെർമൽ പവർ കോർപറേഷൻ ലിമിറ്റഡിൽ എനർജി ഇക്കണോമിസ്റ്റ് എക്സിക്യൂട്ടീവ്സ് തസ്തികകളിൽ ഒഴിവുണ്ട്. എനർജി ഇക്കണോമിസ്റ്റ് 01, എക്സിക്യൂട്ടീവ്സ്(എസ്എപി-എബിഎപി) 02, എക്സിക്യൂട്ടീവ്സ് (എസ്എപി ബിഎഎസ്ഐഎസ്), എക്സിക്യൂട്ടീവ്സ് (വെബ്ആപ്ലിക്കേഷൻ/ മൊബൈൽ ആപ്ലിക്കേഷൻ ഡവലപ്പേഴ്സ്) 01 എന്നിങ്ങനെയാണ്ഒഴിവ്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം, പരിചയം സംബന്ധിച്ച വിശദവിവരം വെബ്സൈറ്റിൽ www.ntpccareers.net വഴിഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 16.
നേവൽ ഷിപ്പ് റിപ്പയർ യാർഡ്
കേന്ദ്രസർക്കാരിനുകീഴിലെ നേവൽ ഷിപ്പ് റിപ്പയർ യാർഡ് 150 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഷ്യനിസ്റ്ര്, റിഗ്ഗർ, പൈപ്പ് ഫിറ്റർ, ഫിറ്റർ ഇലക്ട്രിഷ്യൻ,മെക്കാനിക് ഡീസൽ,കാർപ്പന്റർ,അഡ്വാൻസ് വെൽഡർ എന്നീ തസ്തികകളിലാണ് ഒഴിവ്. വിലാസം: Officer-in-Charge,Dockyard Apprentice School,Naval Ship Repair Yard,Naval Base, Karwar,Karnataka – 581 308. കൂടുതൽ വിവരങ്ങൾ:www.indiannavy.nic.in. ഒക്ടോബർ 29 വരെ അപേക്ഷിക്കാം.
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ്
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (IOCL) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനീയേഴ്സ്/ ഓഫീസ്, റിസേർച്ച് ഓഫീസ്, അസിസ്റ്റന്റ് ഓഫീസർ തസ്തികകളിലാണ് ഒഴിവ്.കൂടുതൽ വിവരങ്ങൾ : www.iocl.com. ജനുവരി 4 മുതൽ ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.