മുംബയ്:ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്.സി മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് മുംബയ് സിറ്റി എഫ്.സിയെ കീഴടക്കി. ആദ്യ പകുതിയിൽ 28ആം മിനിറ്റിൽ മാരിയോ അർക്വിസും രണ്ടാം പകുതിയുടെ അധിക സമയത്ത് പാബ്ലോ മൊർഗാഡോ ബ്ലാങ്കോയുമാണ് ജംഷഡ്പൂരിന്റെ വിജയഗോളുകൾ നേടിയത്.ബാൾ പൊസിഷനിലും ഷോട്ടുകളിലുമുൾപ്പെടെ ഏറെക്കുറെ ഒപ്പം നിൽക്കുന്ന പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്. 4-23-1 ശൈലിയിലാണ് ജംഷഡ്പൂരിനെ പരിശീലകൻ ഫെറൻഡോ കളത്തിലിറക്കിയത്. സുമിത്ത് പാസിയെ മുന്നിൽ നിറുത്തി കാൽവൊ, സിഡോഞ്ച്, മവിമിംഗാത്താങ്ക എന്നിവർ തൊട്ടുപിന്നിലായും മെമോ, അർക്വൂസ് എന്നിവർ ഡിഫൻസീവ് മിഡ്ഫീൽഡർമാരായും കളത്തിലിറങ്ങി. ജയ്റു, തിരി, രാജു ഗെയ്ക്വാദ്, മംഗാംഗ് എന്നിവരായിരുന്നു പ്രതിരോധത്തിൽ. വലകാത്തത് സുഭാഷിഷ് റോയി ചൗധരിയും.
മറുവശത്ത് മുംബയ്യെ 4-3-3 ശൈലിയിലാണ് അവരുടെ പരിശീലകൻ ജോർഗെ കോസ്റ്ര വിന്യസിച്ചത്. സഞ്ജു പ്രധാനും, ബൽവന്ത് സിംഗും, സാഗോയുമായിരുന്നു മുനനിരയിൽ.മുഹമ്മദ്സ റഫീഖ്, മച്ചാഡോ, ബാസ്റ്റോസ് എന്നിവരായിരുന്നു മധ്യനിരയിൽ ചക്രബർത്തി,ഗോയിൻ, ക്രിസുറ, ബോസ് എന്നിവർ പ്രതിരോധത്തിലും അമരീന്ദർ സിംഗ് വലകാക്കാനുമെത്തി.
മുംബയുടെ തട്ടകമായ മുംബയ് അരീനയിൽ സന്ദർശകരായ ജംഷഡ്പൂരാണ് തുടക്കത്തിൽ മികച്ച നീക്കങ്ങൾ തുടങ്ങിയത്. പത്താം മിനിറ്റിൽ തന്നെ അവർ ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. തുടക്കത്തിൽ ഒരു മികച്ച നീക്കം പോലുംമുംബയുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല. 28-ാം മിനിറ്റിൽ അർക്വീസിന്റെ തകർപ്പൻ ഹെഡ്ഡറിലൂടെ ജംഷഡ്പൂർ മുന്നിലെത്തി. കാൽവോയുടെ ക്രോസിൽ നിന്നാണ് ആർക്വീസിന്റെ ഗോൾ പിറന്നത്. അധികം വൈകാതെ ജംഷഡ്പൂർ ലീഡുയർത്തിയെന്ന് തോന്നിയെങ്കിലും കാൽവോയുടെ കോർണറിന് തലവച്ച തിരിയുടെ ഹെഡ്ഡർ ജിയോൺ ക്ലിയർ ചെയ്തു. അദികം വൈകാതെ മുംബയും ഒരു മികച്ച ഗോൾ അവസരം നഷ്ടമാക്കി.പിന്നാലെ സൗഗോയുടെ ഹെഡ്ഡർ ജംഷഡ്പൂർ ഗോളി സുഭാശഷിഷ് സേവ് ചെയ്തു. 77-ാം മിനിറ്റിൽ മുംബയ്യെ ഒപ്പമെത്തിക്കാനുള്ള അവസരം മുഹമ്മദ് റഫീഖ് നഷ്ടപ്പെടുത്തി.ഗോളടിക്കാനുള്ള മുംബയുടെ ശ്രമത്തിനിടെയാണ് അവസാന നിമിഷം പാബ്ലോ മൊർഗാഡോ ബ്ലാങ്കോ ജംഷഡ്പൂരിന്റെ വിജയഗോൾ നേടിയത്.