ഉണങ്ങിയ ആപ്രിക്കോട്ട് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ സമ്മാനിക്കുന്നുണ്ട്. കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിൻ എ, അയൺ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് ഉണങ്ങിയ ആപ്രിക്കോട്ട്. ഒരു കപ്പ് പഴത്തിൽ വിറ്റാമിൻ എ 157 മില്ലീഗ്രാമോളം ഉണ്ടാകും.ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ അനീമിയ ഇല്ലാതാക്കും. ഉണങ്ങിയ ആപ്രിക്കോട്ട് വെള്ളം , തേൻ എന്നിവയുമായി കലർത്തി കഴിക്കുന്നത് പനി ശമിപ്പിക്കും.
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമായ പൊട്ടാസ്യം ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന വിറ്റാമിൻ എയും ഇതിൽ ധാരാളമുണ്ട് . ആസ്തമ, ബ്രോങ്കൈറ്റിസ് എന്നിവ മാറ്റാൻ ഉത്തമമാണ് ഉണങ്ങിയ ആപ്രിക്കോട്ട്. ചർമ്മത്തിന് തിളക്കവും യുവത്വവും നൽകാൻ ഉത്തമമായ ഫലവർഗമാണിത്. സൂര്യഘാതം മൂലമുണ്ടാകുന്ന പാടുകൾ, ചിലതരം അലർജികൾ എന്നിവയ്ക്കും പരിഹാരമാണ് ഉണങ്ങിയ ആപ്രിക്കോട്ട് . ആപ്രിക്കോട്ട് ഓയിലും ചർമ്മസംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പിത്താശയക്കല്ല് തടയാനും കഴിവുണ്ട് ആപ്രിക്കോട്ടിന്.