ലടൻ: ബ്രിട്ടനിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടന ആയ കലയുടെ ഇരുപത്തിരണ്ടാം വാർഷികത്തിൽ പ്രശസ്ത കവി മധുസൂദനൻ നായർ മുഖ്യാതിഥിയാകും. ഒക്ടോബർ 27ന് ഉച്ചയ്ക്ക് 2.30 മുതൽ ബെർക്കാംസ്റ്റെഡി (Centenary Theatre, Berkhamsted School, Kings Road, Berkhamsted, HP4 3BG) ലാണ് പരിപാടികൾ നടക്കുക. മധുസൂദനൻ നായരുടെ പ്രശസ്ത കവിതയായ 'നാറാണത്തു ഭ്രാന്തന്റെ' ദൃശ്യാവിഷ്‌കാരവും ഉണ്ടാകും. യുവാക്കളുടെ ചെറു നാടകം, കർമിക് വേർഷൻ യൂത്ത് ബാൻഡ്, ഓട്ടൻതുള്ളൽ, കവിയുമായുള്ള മുഖാമുഖം എന്നീ പരിപാടികളും അത്താഴവും ഉണ്ടായിരിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: Mrs Renuka Nair (Treasurer), Tel: 07816959424, Email - kalaukevents@gmail.com
Mrs Santha Krishnamuthy (President), Tel : 07855 242289, email -pskmurthy@aol.com
Mr Mony Kochupillai(Secretary), Tel : 07782 324709, email - monykochupillai@yahoo.co.uk