കോവളം: വിഴിഞ്ഞത്ത് ഒരു കുടുംബത്തിലെ 6 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ അഞ്ച്‌റോഹിൻഗ്യൻ അഭയാർത്ഥികൾ പിടിയിലായ സംഭവത്തിൽ പൊലീസും ഐ.ബിയും പ്രത്യേക അന്വേഷണം ആരംഭിച്ചു. നഗരത്തിലും തീരദേശമേഖലകളിലും 70ലേറെപേർ എത്തിയതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. റോഹിൻഗ്യൻ അഭയാർത്ഥികളെ എത്തിക്കുന്നതിന് പിന്നിൽ പ്രത്യേകസംഘം നഗരത്തിലെ ചില ഭാഗങ്ങളിൽ പ്രവർത്തിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഭയാർത്ഥികൾ ആഴ്ചകൾക്ക് മുമ്പാണ് ഡൽഹിയിലെ ഒരു ക്യാമ്പിൽ നിന്ന് ട്രെയിൻ മാർഗം ഹൈദരാബാദിൽ എത്തിയത് . പിന്നീട്‌ജോലി സാദ്ധ്യത ഏറെയുള്ളകേരളത്തിലെത്തുകയായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി വിഭാഗം നൽകിയ തിരിച്ചറിയൽരേഖകൾ ഇവരുടെ കൈവശം ഉണ്ടെന്നും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. എന്നാൽ റോഹിൻഗ്യൻ അഭയാർത്ഥികൾക്ക്‌കേരളത്തിൽ തങ്ങാൻ അനുവാദമില്ലാത്തതിനാൽചോദ്യം ചെയ്യൽ പൂർത്തിയായാൽ ഇവരെ മടക്കി അയയ്ക്കും.റോഹിൻഗ്യൻ അഭയാർത്ഥികളിൽ ചിലർക്ക് തീവ്രവാദ ബന്ധം ഉള്ളതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതിനെതുടർന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. പൊലീസ് കനത്ത ജാഗ്രത പാലിക്കുന്നതിനിടെയാണ് അഭയാർത്ഥി കുടുംബം ഇന്നലെ പിടിയിലായത്. പല ഘട്ടങ്ങളിലായി ഇന്ത്യയിലെത്തിയ 40,000ത്തോളം റോഹിൻഗ്യൻ അഭയാർത്ഥികളിൽ പകുതിയോളംപേർ യു.എൻ അംഗീകരിച്ച അഭയാർത്ഥി കാർഡുകൾ കൈവശമുള്ളവരാണ്. ആഭ്യന്തര സുരക്ഷയുടെ കാര്യത്തിൽറോഹിൻഗ്യൻ അഭയാർത്ഥികളെ തിരിച്ചയക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.