police-man-suicide

 മും​ബ​യ്:​ വി​വാ​ഹം ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ര​ണ്ട് ​പൊ​ലീ​സു​കാ​രി​ക​ൾ​ ​ശ​ല്യം​ചെ​യ്ത​തി​ൽ​ ​മ​നം​നൊ​ന്ത് ​നാ​ൽ​പ്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ​ ​പൊ​ലീ​സു​കാ​ര​ൻ​ ​ജീ​വ​നൊ​ടു​ക്കി.​ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​ഇ​ച്ച​ൽ​ക​റ​ഞ്ചി​ ​സ്റ്റേ​ഷ​നി​ലെ​ ​കോ​ൺ​സ്റ്റ​ബി​ളാ​ണ് ​വി​ഷം​ ക​ഴി​ച്ച് ​മ​രി​ച്ച​ത്.​ ​ഭാ​ര്യ​യു​ടെ​ ​പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പൊ​ലീ​സു​കാ​രി​ക​ൾ​ക്കെ​തി​രെ​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.

നേ​ര​ത്തേ​ ​ഒ​രു​സ്റ്റേ​ഷ​നി​ൽ​ ​പൊ​ലീ​സു​കാ​ര​നും​ ​ആ​രോ​പ​ണ​വി​ധേ​യ​രാ​യ​ ​പൊ​ലീ​സു​കാ​രി​ക​ളും​ ​ഒ​രു​മി​ച്ച് ​ജോ​ലി​ചെ​യ്തി​രു​ന്നു.​ ​അ​പ്പോ​ഴാ​ണ് ​അ​ടു​പ്പം​ ​തു​ട​ങ്ങി​യ​ത്.​ ​ര​ണ്ടു​പേ​രും​ ​ഒ​രാ​ളെ​യാ​ണ് ​പ്ര​ണ​യി​ക്കു​ന്ന​തെ​ന്ന് ​പൊ​ലീ​സു​കാ​രി​ക​ൾ​ക്ക് ​അ​റി​യാ​മാ​യി​രു​ന്നു.​ ​പ്ര​ണ​യം​ ​പ​ര​സ്യ​മാ​യ​തോ​ടെ​ ​മൂ​വ​രെ​യും​ ​മൂ​ന്നി​ട​ത്തേ​ക്ക് ​സ്ഥ​ലം​മാ​റ്റി.​ ​ഇ​തോ​ടെ​ ​കോ​ൺ​സ്റ്റ​ബി​ൾ​ ​പ്ര​ണ​യം​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​പ​ക്ഷേ,​ ​പൊ​ലീ​സു​കാ​രി​ക​ൾ​ ​അ​തി​ന് ​ത​യ്യാ​റാ​യി​ല്ലെ​ന്നാ​ണ് ​ഭാ​ര്യ​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്ന​ത്.​ ​ഇ​തി​ലൊ​രാ​ൾ​ ​വി​വാ​ഹ​ബ​ന്ധം​ ​വേ​ർ​പെ​ടു​ത്താ​ൻ​ ​ത​ന്നെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും​ ​അ​വ​ർ​ ​പ​റ​യു​ന്നു.​ ​വെ​റു​തേ​വി​ട​ണ​മെ​ന്ന് ​പൊ​ലീ​സു​കാ​ര​ൻ​ ​അ​ഭ്യ​ർ​ത്ഥി​ച്ചെ​ങ്കി​ലും​ ​ത​യ്യാ​റാ​യി​ല്ല.​ ​ഇ​തി​ൽ​ ​മ​നം​നൊ​ന്താ​യി​രു​ന്നു​ ​ക​ഴി​ഞ്ഞ​മാ​സം​ 24​ന് ​വി​ഷം​ ​ക​ഴി​ച്ച​ത്.​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലി​രി​ക്കെ​ ​ക​ഴി​ഞ്ഞ ​ദി​സ​വ​മാ​യി​രു​ന്നു​ ​മ​ര​ണം.