anil-ambani

ന്യൂഡൽഹി : റിലയൻസ് ഗ്രൂപ്പ് മേധാവി അനിൽ അംബാനി ഇന്ത്യവിടുമെന്ന സംശയമുണ്ടെന്ന് സ്വീഡിഷ് ടെലികോം കമ്പനി. സുപ്രീം കോടതിയിലാണ് സ്വീഡിഷ് കമ്പനിയായ എറിക്സൺ ഹർജി നൽകിയത്. തങ്ങൾക്ക് കഴിഞ്ഞ മാസം മുപ്പതിനകം 550 കോടി രൂപ നൽകാമെന്ന് ഉറപ്പ് നൽകിയ അനിൽ അംബാനി അതിൽ വീഴ്ച വരുത്തി. അതിനാലാണ് കോടതിയിൽ ഹർജി സമർപ്പിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു. ആദ്യം 1600 കോടിയായിരുന്നു നഷ്ടപരിഹാരമായി എറിക്സൺ ആവശ്യപ്പെട്ടിരുന്നത്. കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഇത് 550 കോടിയായി കുറഞ്ഞത്. എന്നാൽ പറഞ്ഞ സമയത്ത് തുക കിട്ടാത്തതിനാലാണ് അനിൽ അംബാനി രാജ്യം വിടുന്നത് തടയണമെന്ന് സ്വീഡിഷ് കമ്പനി ആവശ്യപ്പെടുന്നത്.