സോഫിയ(റുമേനിയ): എന്തുകഴിച്ചാലും കുടിച്ചാലും തൃപ്തിയാവില്ല. പക്ഷേ, അല്പം രക്തം കിട്ടിയാൽ എല്ലാം ഒാ.കെ. ജീവിക്കുന്ന രക്തരക്ഷസായ റുമേനിയക്കാരി ആൻറീസ ബാത്തോറിയാണ് രക്തംകുടിച്ച് തൃപ്തിയടയുന്നത്. ഒരാഴ്ചവരെ രക്തംകിട്ടിയില്ലെങ്കിലും പിടിച്ചുനിൽക്കും. പക്ഷേ, പിന്നീട് കാര്യങ്ങൾ കൈവിട്ടുപോകും. നാലുവർഷത്തിനു മുമ്പ് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ഒരു രൂപം ആവശ്യപ്പെട്ടതോടെയാണ് ആൻറീസ രക്തംകുടി തുടങ്ങിയത്. സ്വന്തം മകന്റെ രക്തമായിരുന്നു ടേസ്റ്റ് ചെയ്ത് നോക്കിയത്. രുചി ഇഷ്ടപ്പെട്ടതോടെ രക്തംകുടിശീലമാക്കി.
രക്തം നൽകാൻ തയ്യാറുള്ളവരിൽ നിന്നുമാത്രമാണ് സ്വീകരിക്കുന്നത്. ഒരിക്കലും നിർബന്ധിക്കാറില്ല. രോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയശേഷം ചെറിയ മുറിവുണ്ടാക്കി വളരെ കുറഞ്ഞ അളവിൽ രക്തം ശേഖരിക്കും. പിന്നീട് കുടിക്കും. ഇൗ സമയം പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും സംതൃപ്തിയുമാണ് അനുഭവപ്പെടുന്നതെന്നും രക്തംകുടി ശീലമാക്കിയശേഷം ജീവിതത്തിൽ ഉയർച്ചകൾ മാത്രമേ ഉള്ളൂ എന്നാണ് ആൻറീസ പറയുന്നത്. രക്തം കുടിക്കാൻ ആവശ്യപ്പെട്ട രൂപവുമായി ഇപ്പോഴും സംവദിക്കാറുണ്ടെന്നും ആൻറീസ പറയുന്നു. വെറുതേയിരുന്നാൽ രൂപം അടുത്തുവരില്ല. ഇതിനായി ശവപ്പെട്ടിയിൽ എകാന്തമായും ഏകാഗ്രമായും കിടക്കണം.
മണിക്കൂറുകൾ കഴിയുമ്പോൾ രൂപം പ്രത്യക്ഷപ്പെടും. എല്ലാകാര്യങ്ങളും രൂപവുമായി പങ്കുവയ്ക്കാറുണ്ടെന്നും ആൻറീസ പറയുന്നു. ഇത്രയും അടുപ്പമുണ്ടെങ്കിലും രൂപത്തെക്കുറിച്ച് കൂടുതൽ വിവരിക്കാനൊന്നും അവർ തയ്യാറല്ല. ആൻറീസയുടെ നേതൃത്വത്തിൽ രക്തരക്ഷസുകളുടെ ഒാൺലൈൻ കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. ഇതിൽ നാനൂറിലധികം അംഗങ്ങളാണുള്ളത്. നിശ്ചിത കാലയളവിൽ ഇവർ ഒരുമിക്കാറുണ്ട്.