ലീലയ്ക്കും ചേട്ടായീസിനുംശേഷം ബിജുമേനോൻ വീണ്ടും ഗായകനായി. തന്റെ പുതിയ ചിത്രം ആനക്കള്ളന്‍ വേണ്ടിയാണ് ബിജുമേനോൻ വീണ്ടും പിന്നണി പാടിയത്. നാദിർഷയാണ് ചിത്രത്തിന്റെസംഗീതസംവിധായകൻ. സുരേഷ് ദിവാകർ സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ സപ്തരംഗ്സിനിമാസാണ്. രാജീവ് ആലുങ്കൽ, ഹരി നാരായണൻ എന്നിവരുടേതാണ് വരികൾ. പി ജയചന്ദ്രൻ, ചിത്ര, മധു ബാലകൃഷ്ണൻ,അഫ്സൽ തുടങ്ങിയവരാണ് മറ്റുഗാനങ്ങൾആലപിച്ചിരിക്കുന്നത്.
ഷംന കാസിമും അനുശ്രീയും നായികമാരാകുന്ന ചിത്രത്തിൽ സിദ്ധിഖ്, ഇന്ദ്രൻസ്, സായി കുമാർ, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന, സുരേഷ് കൃഷ്ണ, ധർമ്മജൻ, ഹരീഷ് കണാരൻ, കൈലാഷ്, ബാല, സരയു, പ്രിയങ്ക, ബിന്ദു പണിക്കർ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നു. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞയാഴ്ച പുറത്തിറങ്ങി. ഛായാഗ്രഹണം ആൽബിയും എഡിറ്റിംഗ് ജോൺകുട്ടിയും നിർവഹിക്കുന്നു.