priya-warrior

 കണ്ണിറുക്കലിലൂടെ മലയാളികളുടെ മനംകവർന്ന പ്രിയ വാര്യരുടെ തെലുങ്ക് പരസ്യത്തിന് ഡിസ്ലൈക്കടിച്ച് പ്രേക്ഷകർ. തെലുങ്കിലെ യുവതാരവും നാഗാർജുനയുടെ മകനുമായ അഖിൽ അക്കിനേനിക്കൊപ്പമാണ്  പ്രിയ പ്രത്യക്ഷപ്പെട്ടത്. സൗത്ത് ഇന്ത്യൻ ഷോപ്പിംഗ് മാളിന്റെ പരസ്യം പുറത്തിറങ്ങിയതോടെ പരിഹസിച്ച് ട്രോളും ഇറങ്ങുന്നുണ്ട്.


പ്രിയയെ ട്രോളി യൂട്യൂബിലെ പരസ്യവിഡിയോക്ക് താഴെ മലയാള കമന്റുകളും കാണാം. നേരത്തെ അഡാർ ലവിലെ ഫ്രീക്ക് പെണ്ണെന്ന ഗാനമെത്തിയപ്പോഴും ട്രോളഭിഷേകമായിരുന്നു. പ്രിയയോടുള്ള ദേഷ്യത്തിന്റെ പേരിലാണ് സൈബർ ആക്രമണമെന്ന് സംവിധായകൻ ഒമർ ലുലു ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിരുന്നു.