മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്കിന്റെ സംരക്ഷണത്തെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണുള്ളത്.
നന്നായി സംരക്ഷിച്ചാൽ ചർമ്മത്തിന്റെ കാന്തി എന്നും നിലനില്ക്കുകയും, നമ്മുടെ ആത്മവിശ്വാസവും ആരോഗ്യവും മെച്ചപ്പെടുത്തുകയും ചെയ്യും.
എന്താണ് നല്ല ചർമ്മം?
നല്ല ചർമ്മം എന്ന് പറയുന്നത് രോഗം ബാധിക്കാത്ത തൊലിയെ ആണ്.രണ്ടുതരം ചർമ്മമാണ് മനുഷ്യനുള്ളത്. എണ്ണമയമുള്ളതും വരണ്ടതും. സാധാരണ ചർമ്മത്തിന്, പ്രകൃത്യാ തന്നെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള ശക്തിയുണ്ട്. സൗന്ദര്യവർദ്ധക സാമഗ്രികൾ കൊണ്ട് ത്വക്കിന്റെ സൗന്ദര്യവും രോഗപ്രതിരോധശക്തിയും കൂടുമെന്നുപറയുന്നത് തെറ്റാണ്. അമിതമായ രാസവസ്തുക്കളുടെ ഉപയോഗം, സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ എന്നിവ ത്വക്കിന് ദോഷകരമാണ്. മാർക്കറ്റിൽ ലഭിക്കുന്ന മിക്ക സൗന്ദര്യ വർദ്ധക സാമഗ്രികളും അമിതമായ അളവിൽ രാസവസ്തുക്കൾ അടങ്ങിയതും മിക്കപ്പോഴും അലർജി ഉണ്ടാക്കാനിടയുള്ളതുമാണ്.
സംരക്ഷണം
സൂര്യരശ്മികളാണ് ചർമ്മത്തെ കൂടുതൽ തളർത്തുന്നത്. അമിതമായി സൂര്യപ്രകാശം ഏല്ക്കുന്നവരിൽ ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുകയും കറുത്ത നിറം കൂടുതലുണ്ടാവുകയും തൊലി ചുളുങ്ങി തൂങ്ങാനിടയാവുകയും ചെയ്യും. നല്ല ഒരു സൺസ്‌ക്രീൻ ഉപയോഗിച്ചാൽ ഒരു പരിധിവരെ ഇത് തടയാൻ സാധിക്കും. (തുടരും)
ഡോ. ശ്രീരേഖാ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജി
എസ്.യു.ടി പട്ടം,
തിരുവനന്തപുരം
ഫോൺ: 0471 4077777