balachandra-menon

അന്തരിച്ച സംവിധായകൻ തമ്പി കണ്ണന്താനത്തെ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ഫേസ്ബുക്കിലൂടെ അനുസ്മരിക്കുന്നു. ചെന്നൈയിൽ പത്രപ്രവർത്തകനായി ജോലി ചെയ്യുമ്പോഴാണ് തമ്പി കണ്ണന്താനത്തെ ആദ്യമായി പരിചയപ്പെടുന്നതെന്നും, അന്ന് അദ്ദേഹം സംവിധായകൻ ശശികുമാന്റെ സഹായിയായി പ്രവർത്തികുകയായിരുന്നു. അന്ന് മുതൽക്കേ പരസ്പരം തങ്ങളെ അടുപ്പിക്കുന്ന ഒരു ബന്ധം ഉടലെടുത്തിരുന്നതായി ബാലചന്ദ്ര മേനോൻ ഓർമിക്കുന്നു. എന്നാൽ പിന്നീട് ജീവിത വഴികളിൽ വേർപിരിഞ്ഞ രണ്ട് പേരും പിന്നീട് കണ്ടെത്തുന്നത് ജന്മാന്തരങ്ങൾ എന്ന സിനിമയിൽ അഭിനയിക്കാനായി തന്നെ ബുക്ക് ചെയ്യാൻ തമ്പി കണ്ണന്താനം എത്തിയപ്പോഴാണ്. എന്നാൽ ആ ഓഫർ താൻ കാര്യമായെടുത്തില്ലെന്നും സംഘട്ടന രംഗങ്ങളിൽ തനിക്ക് ശോഭിക്കാൻ കഴിയുമോ എന്ന സംശയവും ഉണ്ടായിരുന്നെന്നും ബാലചന്ദ്ര മേനോൻ കുറിക്കുന്നു. എന്നാൽ പിൻവാങ്ങാൻ കൂട്ടാക്കാതെ 'നിങ്ങൾ തന്നെ എന്റെ ഹീറോ ' എന്ന് പറഞ്ഞ് പോയ തമ്പി കണ്ണന്താനം ഷൂട്ടിങ്ങിനു മുൻപ് തന്നെ ഫൈറ്റ് മാസ്റ്റർ ത്യാഗരാജനെയും കൂട്ടി മുറിയിൽ വന്നു. അന്ന് തനിക്കൊപ്പം വളരെനേരം സംസാരിച്ചിരുന്ന തമ്പി കണ്ണന്താനത്തെ ഓർക്കുമ്പോൾ ഇപ്പോഴും കോടമ്പാക്കം റോഡിലൂടെ കാറോടിച്ചുപോകന്ന കളർ ഷർട്ടിട്ട ആ കാഞ്ഞിരപ്പള്ളിക്കാരനെയാണ് ഓർമ്മ വരുന്നതെന്ന് ബാലചന്ദ്ര മേനോൻ അനുസ്മരിക്കുന്നു .