sreedharan-pillai

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിശ്വാസി സമൂഹം ആരംഭിച്ച ധർമ്മ സമരത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻപിള്ള അറിയിച്ചു.

ബി.ജെ.പി സംസ്ഥാന നേതാക്കൾ ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ ഇന്ന് കോട്ടയത്ത് ശബരിമല തന്ത്രി കുടുംബാംഗങ്ങളെയും വിവിധ ഹൈന്ദവ ആചാര്യന്മാരെയും പന്തളം രാജകുടുംബാംഗങ്ങളെയും സന്ദർശിച്ച് ചർച്ച നടത്തും.വിശ്വാസികളുടെ വികാരം ഇടതുസർക്കാർ വ്രണപ്പെടുത്തിയെന്നാരോപിച്ച് ബി.ജെ.പിയുടെ യുവജന വിഭാഗമായ യുവമോർച്ചയും മഹിളാ വിഭാഗമായ  മഹിളാമോർച്ചയും സമരരംഗത്താണ്.

ദുർവാശി ഉപേക്ഷിച്ച് ശബരിമല ക്ഷേത്രത്തിനെതിരായ നിലപാടിൽ നിന്ന് എത്രയും വേഗം ഇടതുമുന്നണി സർക്കാർ പിൻവാങ്ങണമെന്നും  സുപ്രിംകോടതി വിധിക്കെതിരെ റിവ്യു ഹർജി നൽകണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.