women-missing

 ആലപ്പുഴ: ചേർത്തലയിൽ പത്താം ക്ലാസുകാരനും പിതൃസഹോദരന്റെ ഭാര്യയേയും കാണാനില്ല. ഇരുവരും ഒളിച്ചോടിയെന്നാണ് പുറത്തുവരുന്ന വിവരം. മായിത്തറ സ്വദേശിയായ വിദ്യാർത്ഥിയേയും പിതാവിന്റെ സഹോദരന്റെ ഭാര്യയേയുമാണ് കാണാതായത്. 28കാരിയായ യുവതി കടവന്ത്രയിലാണ് താമസിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥി കടവന്ത്രയിൽ എത്തി യുവതിയെയും കൂട്ടി നാടുവിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വൈകുന്നേരം 3.30ന് പുന്നപ്രയിലെ ടവർ പരിധിയിൽ വച്ച് ഇരുവരുടെയും മൊബൈൽ സ്വിച്ച് ഓഫായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഇരുവരും മധുരയിലെത്തിയെന്നാണ് പൊലീസിന് ലഭിച്ച അവസാനവിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം മധുരയിലേക്ക് തിരിച്ചിട്ടുണ്ട്. തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയ ശേഷമാണ് ഇരുവരും മധുരയിലേക്ക് ട്രെയിൻ കയറിയതെന്നാണ് കരുതുന്നത്. വിദ്യാർത്ഥിയെ കാണാതായ കേസ് മാരാരിക്കുളം പൊലീസും യുവതിയെക്കുറിച്ചുള്ള അന്വേഷണം കടവന്ത്ര പൊലീസുമാണ് അന്വേഷിക്കുന്നത്.