ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് നിവേദ്യമായി കിട്ടിയ നടിയായിരുന്നു ഭാമ. എന്നാൽ പിന്നീട് ഭാമ മലയാളത്തെ മറന്ന് അന്യഭാഷയിലേക്ക് ചേക്കേറി. മലയാളത്തിലെ പ്രമുഖ നടനുണ്ടായിരുന്ന പകയാണ് ഭാമയ്ക്ക് അവസരം നഷ്ടപ്പെടാൻ കാരണമെന്നും നേരത്തെ കഥകൾ പ്രചരിച്ചിരുന്നു. എന്നാൽ അതെല്ലാം ഭാമ തന്നെ തള്ളി.
അതിനിടെയാണ് ഭാമ ഒരു സംവിധായകന്റെ കരണത്തടിച്ചതായി സിനിമാരംഗത്ത് റിപ്പോർട്ടുകൾ വന്നത്. ഈ പ്രചരണം ശക്തമായതോടെ ഭാമ തന്നെ സംഭവത്തിന്റെ യഥാർത്ഥ വസ്തുത വിശദമാക്കിയിരിക്കുകയാണ്. കരണത്ത് അടിച്ചെന്നത് സത്യമാണെങ്കിലും പ്രചരിക്കുന്നത് പോലെയല്ല സംഭവമെന്ന് ഭാമ പറഞ്ഞു.
ഇതേക്കുറിച്ച് ഭാമ പറയുന്നത്:
ഒരു കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. സിംലയിൽ എത്തിയ താൻ നടക്കാനിറങ്ങി. അതിനിടെ ആരോ ഓരാൾ എന്റെ ശരീരത്ത് തട്ടി. ക്ഷുഭിതയായ ഭാമ, ഉടൻ തന്നെ എന്താടാ നീ കാണിച്ചത് എന്നു ചോദിച്ചു കൊണ്ട് കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു. ഒപ്പം ഞാൻ ബഹളവും വച്ചു. എല്ലാവരും ഓടിക്കൂടി. സംവിധായകനും ക്യാമറാമാനും എല്ലാം ഓടിയെത്തി. അല്ലാതെ സംവിധായകൻ എന്നോട് മോശമായി പെരുമാറുകയോ ഞാൻ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ല. തിരക്കേറിയ സ്ഥലമായതിനാൽ സംഭവിച്ചു പോയതാണെന്നും ഭാമ കൂട്ടിച്ചേർത്തു.