saradakkutti

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരണപ്പെട്ട 42 മത്സ്യത്തൊഴിലാളികളുടെ ഭാര്യമാർക്ക് മത്സ്യഫെഡിന് കീഴിൽ ജോലി നൽകാൻ തീരുമാനിച്ച സംസ്ഥാന സർക്കാരിന് അഭിനന്ദനവുമായി എഴുത്തുകാരി ശാരദക്കുട്ടി ടീച്ചർ രംഗത്തെത്തി. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി സംസാരിച്ചപ്പോൾ മത്സ്യത്തൊഴിലാളികളെ അനാഥരാക്കില്ലെന്ന് അവർ പറഞ്ഞിരുന്നു. ദുരന്ത സമയത്ത് ഓടിനടന്ന് കാമറക്കു മുന്നിൽ കളളക്കണ്ണീരൊഴുക്കുന്നതും പൊള്ളവാഗ്‌ദാനങ്ങൾ നൽകുന്നതും നാടകമാടുന്നതുമല്ല ശരിയായ രാഷ്ട്രീയ പ്രവർത്തനമെന്ന് ഒരിക്കൽ കൂടി അവർ തെളിയിച്ചിരിക്കുകയാണ്. വാക്കുപാലിച്ച സർക്കാരിനും മേഴ്സിക്കുട്ടിയമ്മയ്‌ക്കും നന്ദി അറിയിക്കുന്നതായും അവർ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം
ഓഖി ദുരന്തത്തില്‍ മരണപ്പെട്ട 42 മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് മത്സ്യഫെഡിനു കീഴില്‍ ജോലി;
എത്ര വലിയ തീരുമാനമാണ് സർക്കാരിന്റേത് !

സഖാവ് മേഴ്സിക്കുട്ടിയമ്മയുമായി ഒരിക്കൽ സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു ഇടതുപക്ഷം ഭരിക്കുമ്പോൾ മത്സൃത്തൊഴിലാളികൾ അനാഥരാവില്ല എന്ന്.
ദുരന്ത സമയത്ത് ഓടിനടന്ന് ക്യാമറക്കു മുന്നിൽ കളളക്കണ്ണീരൊഴുക്കുന്നതും പൊള്ളവാഗ്ദാനങ്ങൾ നൽകുന്നതും നാടകമാടുന്നതുമല്ല ശരിയായ രാഷ്ട്രീയ
പ്രവർത്തനമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

'എന്റെ മുന്നിൽ നിന്നു നെഞ്ചത്തലച്ചു കരഞ്ഞവരെ ഞാൻ മറക്കില്ല, എന്നും അവർക്കൊപ്പം നിന്നവളാണ് ഞാൻ' എന്ന സഖാവിന്റെ വാക്കുകൾ ഇന്നും എന്റെ കാതിലുണ്ട്. വാക്കുപാലിച്ച സർക്കാരിനും സഖാവ് മേഴ്സിക്കുട്ടിയമ്മക്കും നന്ദി. അഭിവാദ്യങ്ങൾ.