aviyal

ചേരുവകൾ
ചായമാൻസ ഇല അരിഞ്ഞത് .......... 2 കപ്പ്
സവാള അരിഞ്ഞത് .....1/4 കപ്പ്
തക്കാളി അരിഞ്ഞത് ....1/4 കപ്പ്
മുരിങ്ങക്കായ് മുറിച്ചത്....1/4 കപ്പ്
തേങ്ങ .......................1/4 കപ്പ്
പച്ചമുളക് ..................2 എണ്ണം
ഉള്ളി.................. 3 എണ്ണം
ജീരകം ............... 1/2 സ്പൂൺ
വെള്ളം, ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി, എണ്ണ, കറിവേപ്പില................ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
തേങ്ങ, ജീരകം, പച്ചമുളക്, ഉള്ളി എന്നിവ ചതച്ചുവയ്ക്കുക.  സവാള, തക്കാളി, മുരിങ്ങക്കായ്, ഇല  അരിഞ്ഞത് എന്നിവ അല്പം ഉപ്പും മഞ്ഞളും മുളകും വെള്ളവും ചേർത്ത് വേവിച്ചശേഷം, തേങ്ങാകൂട്ടുചേർത്തിളക്കി അടച്ചുവയ്ക്കുക. കുറുകി വരുമ്പോൾ അൽപ്പം എണ്ണയും കറിവേപ്പിലയും ചേർത്തിളക്കി ഇളക്കിവയ്ക്കാം.