thoran

ചേരുവകൾ
ചായമാൻസ
ഇല അരിഞ്ഞത്  ................... 1/2 കപ്പ്
(മെക്സിക്കൻ ചീര)
സവാള അരിഞ്ഞത് ......... 1/2 കപ്പ്
വെളുത്തുള്ളി ചതച്ചത് ........1 സ്പൂൺ
ജീരകം,
മഞ്ഞൾപ്പൊടി.....1/4 സ്പൂൺ വീതം
മുളകുപൊടി ................ 1/2 സ്പൂൺ
തേങ്ങ.......... 1/2 കപ്പ്
കടുക്, വറ്റൽമുളക്, എണ്ണ, ഉപ്പ്, കറിവേപ്പില..................ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
തേങ്ങ, ജീരകം, വെളുത്തുള്ളി, പൊടികൾ എന്നിവ ചതച്ചതും ഇല അരിഞ്ഞതും ചേർത്തിളക്കുക. ഒരു നോൺസ്റ്റിക് പാനിൽ എണ്ണയൊഴിച്ച് കടുകും മുളകും കറിവേപ്പിലയുമിട്ട് സവാള മൂപ്പിച്ചശേഷം ഈ കൂട്ട്  ചേർത്തിളക്കി അടച്ചുവച്ച്  ഉപ്പു ചേർത്ത് വേവിച്ച്  വഴറ്റിയെടുക്കുക. നന്നായി യോജിപ്പിച്ച്  ഉപയോഗിക്കാം.