വീര്യമേറിയ ആസിഡുകളും, ആൽക്കലികളും കടുത്ത തണുപ്പും കാറ്റും വരൾച്ചയും എല്ലാം ത്വക്കിന് ഹാനികരമാണ്. തൊലിക്ക് ഇവയുമായി സമ്പർക്കം വരാതെ സൂക്ഷിച്ചാൽ അലർജി ഒഴിവാക്കാൻ സാധിക്കും.
പോഷണം
മാർക്കറ്റിൽ പ്രത്യക്ഷപ്പെടുന്ന പല വസ്തുക്കളും മുടിയെ പോഷിപ്പിക്കുന്നു, ചർമ്മം സുന്ദരമാക്കുന്നു എന്നെല്ലാം വാഗ്ദാനം നൽകുന്നുണ്ട്. പക്ഷേ ത്വക്കിന്റെ ഏറ്റവും പുറംപാളിയായ ഋുശറലൃാശെ നഖം, തലമുടി ഇവ മൃതകോശങ്ങൾ കൊണ്ടുണ്ടാക്കിയവയാണ്.
പുറമെ പുരട്ടുന്ന ഒരു ലേപനങ്ങളും, ഇവ സുന്ദരമാക്കാൻ സഹായിക്കുന്നില്ല. പോഷകാഹാരക്കുറവു കൊണ്ടുണ്ടാകുന്ന ചർമ്മ രോഗങ്ങൾക്കും, ചർമ്മത്തിന്റെ അനാരോഗ്യത്തിനും ഉള്ളിൽ വിറ്റാമിനുകളും പ്രോട്ടീൻ അടങ്ങിയ പൊടികളും കൊടുക്കുകയാണെങ്കിൽ നല്ല വ്യത്യാസം ഉണ്ടാകും. അല്ലാതെ പരസ്യങ്ങൾ വാഴ്ത്തുന്ന സൗന്ദര്യ വർദ്ധക സാമഗ്രികൾക്ക് വലിയതായൊന്നും ചെയ്യാനില്ല എന്നതാണ് വാസ്തവം.
ചർമ്മ ശുചിത്വം
സോപ്പ് സാധാരണ ചർമ്മത്തിന് ഹാനികരമല്ല. എന്നാൽ സോപ്പ് ഉപയോഗിച്ച് നിരവധി തവണ ദിനവും മുഖവും കൈകാലുകളും കഴുകിയാൽ തൊലി വരണ്ടതാവും.
വീര്യം കുറഞ്ഞതും എന്നാൽ ശുചിയാക്കുന്നതുമായ ദ്രാവകങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. ശുചിയാക്കുന്ന ക്രീമുകൾ പലപ്രാവശ്യം ഉപയോഗിച്ചാൽ മുഖത്തും ശരീരത്തിലും കുരുക്കൾ വരാൻ സാദ്ധ്യതയുണ്ട്.
വരണ്ട കാറ്റ്, ചൂട്, ഈർപ്പം ഇവയൊക്കെ ചർമ്മം വരണ്ടതാക്കും. വീര്യം കുറഞ്ഞ സോപ്പുപയോഗിച്ച് രണ്ടോ മൂന്നോ തവണ കൈകാലുകൾ കഴുകിയാൽ ത്വക്കിന്റെ സ്വാഭാവിക പ്രതിരോധം നിലനില്ക്കുകയും തൊലി വരൾച്ചയിൽ നിന്ന് തടയുകയും ചെയ്യും. വരണ്ട ചർമ്മമുള്ളവർ ഓരോ തവണ കൈകാലുകൾ കഴുകിക്കഴിയുമ്പോൾ, ഈർപ്പം നിലനിറുത്തുന്ന ലേപനങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്.
സാധാരണ ചർമ്മത്തിന്റെ പി.എച്ച്. 6.8 ആണ്. ഇത് അതേപോലെ നിലനിറുത്തണം. മിക്ക സോപ്പുകളും ക്ഷാരം കൂടിയതാണ്. ആസിഡിന്റെ അംശം കൂടിയ സോപ്പുകളും ഹാനികരമാണ്.
ഡോ. ശ്രീരേഖാ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജി
എസ്.യു.ടി പട്ടം,
തിരുവനന്തപുരം
ഫോൺ: 0471 4077777