behra

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തിൽ ശബരിമലയിൽ  500 വനിതാ പൊലീസുകാരെ നിയോഗിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതിനായി വനിതാ പൊലീസുകാർക്ക് പ്രത്യേകം പരിശീലനം നൽകുമെന്നും ബെഹ്‌റ വ്യക്തമാക്കി.

'ജോലിയും വിശ്വാസവും രണ്ടാണ്. തുലാമാസ പൂജകൾക്കായി നടതുറക്കുമ്പോൾ വനിതാ പൊലീസ് സന്നിധാനത്തുണ്ടാകും. സേനയിൽ സ്‌ത്രീ പുരുഷ വ്യത്യാസമില്ല' -ഡി.ജി.പി കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പാർട്ടി നിലപാട് മയപ്പെടുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ രംഗത്തെത്തി. ശബരിമലയിൽ ഇഷ്‌ടമുള്ളവർക്ക് പോകാമെന്നും അതിൽ പാർട്ടി ഇടപെടില്ലെന്നും കോടിയേരി പ്രതികരിച്ചു.