തൃശൂർ : ഹിന്ദു സമൂഹം ആവശ്യപ്പെടാതെയും, സമൂഹത്തിൽ സമവായം ഉണ്ടാക്കാതെയും ശബരിമലകോടതി വിധി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നത് ശബരിമലയിൽ സ്ത്രീകൾ കൂടിയെത്തുന്നതോടെ ലഭിക്കുന്ന അധിക വരുമാനത്തെ ലക്ഷ്യം വച്ചു കൊണ്ടാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല ടീച്ചർ പറഞ്ഞു. തൃശൂരിൽ സംഘടിപ്പിച്ച സദ്ഭാവനാ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
എന്നാൽ കേരളത്തിലെ ഹൈന്ദവ സമൂഹം ഇനികേരളത്തിലെ ദേവസ്വംബോർഡുകളുടെ കറവപ്പശുക്കളാകാൻ തയാറല്ല. കേരളത്തിലെ മാറിമാറി വരുന്ന സർക്കാരുകളുടെ കറവപ്പശുവായി മാറിയിരിക്കുകയാണ് ശബരിമലക്ഷേത്രം. പാറമേക്കാവ്‌ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാൾ അദ്ധ്യക്ഷത വഹിച്ചു.യോഗി കൃഷ്ണാനന്ദ ഗിരി സ്വാമിജി ഉദ്ഘാടനം നിർവഹിച്ചു.ആർ.എസ്.എസ് മഹാനഗർ സംഘചാലക് ശ്രീനിവാസൻ,ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി പി.ആർ ഉണ്ണി, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ബാലൻ പണിക്കശ്ശേരി, മണി വ്യാസപീഠം, അഡ്വ. സഞ്ജയ്, മധു കുറ്റുമുക്ക്, സരള ബാലൻ, രാമദാസമേനോൻ എന്നിവർ പങ്കെടുത്തു.